- പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍, സ്വകാര്യവത്കരണം ഇവയെ ബിഎംഎസ് എങ്ങനെ വിലയിരുത്തുന്നു ?
ഓഹരി വിറ്റഴിക്കലും സ്വകാര്യവത്കരണവും നടക്കുമ്പോള്‍ നിയമങ്ങളും തൊഴില്‍ നിബന്ധനകളും പൂര്‍ണ്ണമായും മാറും. അത് തൊഴിലാളികളെ കാര്യമായി ബാധിക്കും. ആ മാറ്റത്തിന്റെ ആഘാതം തൊഴിലാളികളെ മാത്രമല്ല, സമൂഹത്തെ മൊത്തമായും ബാധിക്കും. ഉദാഹരണത്തിന് റയില്‍വേ സ്വകാര്യവത്കരണം. സ്വകാര്യ മാനേജ്മെന്റിന്റെ പ്രഥമ പരിഗണന ലാഭം മാത്രമാണ്. ഒരു പ്രത്യേക റൂട്ടോ മേഖലയോ നഷ്ടത്തിലാണെങ്കില്‍ മാനേജ്മെന്റ് അവിടുത്തെ സര്‍വീസ് നിര്‍ത്തലാക്കും. ടിക്കറ്റ് വിലയാണെങ്കില്‍ മാനേജ്മെന്റിന്റെ വിവേചനാധികാരമാണ്. ജനങ്ങള്‍ക്ക് തങ്ങളുടെ പരാതി ഉന്നയിക്കാന്‍ ആവശ്യമായ വേദി ഉണ്ടാവില്ല. സര്‍ക്കാരിന് അതില്‍ ഇടപെടാന്‍ സാധാരണഗതിയില്‍ നിയമപരമായ അധികാരം ഉണ്ടാവില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ബജറ്റ് നീക്കിയിരിപ്പില്ലല്ലോ. യാത്രക്കാരുടെ സൗകര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അമിനിറ്റീസ് കമ്മിറ്റിയും ഉണ്ടാവില്ല. ലാഭവിഹിതം സര്‍ക്കാരിന് ലഭ്യമല്ല.
വൈദ്യുതി വിതരണത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. മഹാരാഷ്ട്രയിലെ എന്‍ റോണ്‍ പ്രൊജക്ട് ചരിത്രത്തിന്റെ ഭാഗമാണല്ലോ.
- പ്രതിരോധ രംഗത്തെ സ്വകാര്യവത്കരണത്തെ കുറിച്ച് ?
പ്രതിരോധ രംഗത്തെ സ്വകാര്യവത്കരണം, നിര്‍ണ്ണായകഘട്ടത്തില്‍ ഉല്‍പ്പാദനത്തെ നിശ്ചലാവസ്ഥയില്‍ എത്തിക്കാന്‍ പോലും സാധ്യതയുണ്ട്. ഒരു ശത്രു രാജ്യം തീരുമാനിച്ചാല്‍ സ്വകാര്യ ഉത്പാദകനെ സ്വാധീനിച്ചോ പണം കൊടുത്തോ അപ്രകാരം ചെയ്താല്‍ രാജ്യത്തിന്റെ അവസ്ഥ എന്താകും? വൈദ്യുതി ഉത്പാദന രംഗത്തെ കാര്യവും അങ്ങനെ തന്നെ. ഇന്ന് ഓക്സിജനും വെള്ളവും പോലെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്ന വൈദ്യുതിയുടെ ഫ്യൂസ്, തങ്ങള്‍ക്ക് തോന്നുന്നത് പോലെ ഊരാന്‍ സ്വകാര്യ സംരംഭകര്‍ക്ക് സാധിക്കുന്ന സ്ഥിതി വന്നാലുള്ള അവസ്ഥ ചിന്തിച്ച് നോക്കൂ.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ചില മേഖലകള്‍ സ്വകാര്യവത്കരണത്തിന് തുറന്നു കൊടുക്കുന്നത് അഭിലഷണീയമല്ല. ലാഭം ഉണ്ടാക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ അകാരണമായി സ്വകാര്യവത്കരിക്കുന്നതും അഭിലഷണീയമല്ല.
- ഇത്തരം പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ എന്തു ചെയ്യണം?
സര്‍ക്കാര്‍, തൊഴില്ദാതാക്കാള്, തൊഴിലാളികള്‍ എന്നിവരുടെ പ്രതിനിധികള്‍ ചേര്‍ന്ന ത്രികക്ഷി സംവിധാനം തന്നെയാണ് പരിഹാരം. മറ്റൊരു സംവിധാനമാണ് മാനേജ്മെന്റില്‍ തൊഴിലാളികള്‍ക്ക് പങ്കാളിത്തം. നിര്‍ണ്ണായകമായ തീരുമാനങ്ങളെടുക്കുന്നതിലാണ് പങ്കാളിത്തം വേണ്ടത്. ഈ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കാന്‍ ബിഎംഎസ് ഒരു രൂപരേഖ തയ്യാറാക്കി കൊണ്ടിരിക്കുക്കയാണ്.
- തൊഴിലാളി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരുമായി ബിഎംഎസ് ചര്‍ച്ച നടത്താറുണ്ടോ?
ആവശ്യമായ ഘട്ടങ്ങളിലെല്ലാം ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇപിഎഫ്, ഇഎസ്ഐ എന്നീ സംവിധാനങ്ങള്‍ മോദി സര്‍ക്കാരിന് കീഴില്‍ അങ്ങേയറ്റം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ അദ്ധ്വാനികുന്ന തൊഴിലാളികള്‍ തന്നെയാണ് അതിന്റെ ഗുണഭോക്താക്കള്‍.
- സാമൂഹ്യ സുരക്ഷാ സംവിധാനങ്ങള്‍ക്ക് വേണ്ടി ബിഎംഎസ് നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍, അവയുടെ ഫലപ്രാപ്തി ?
2011 മുതല്‍ ബിഎംഎസ് എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ്യ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടി പോരാട്ടങ്ങള്‍ നടത്തി വരുന്നു. അത് അസംഘടിത തൊഴില്‍ മേഖലയിലെ ഇപിഎഫ്, പെന്ഷന്, ഗ്രാറ്റ്വിറ്റി ഇഎസ്ഐ എന്നീ സംവിധാനങ്ങള്‍ക്കു വേണ്ടിയായിരുന്നു. രാജ്യത്തെ മൊത്തം തൊഴിലാളികളില്‍, 94 ശതമാനം പേര്‍ക്കും അതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
പാര്‍പ്പിട പദ്ധതികള്‍, ആയുഷ്മാന്‍ ഭാരതിന്റെ കീഴിലുള്ള നിരവധി പദ്ധതികള്‍ എന്നിവ തയ്യാറായിക്കൊണ്ടിരിക്കുന്ന പ്രക്രിയയിലാണ്.
- അഗാരിയകളുടെ (ഉപ്പള തൊഴിലാളികള്‍) ക്ഷേമത്തിനായി ബിഎംഎസ് ചില നടപടികള്‍ ഏറ്റെടുത്തിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേക്കുറിച്ച് ?
അഗാരിയകളുടെ പ്രശ്നങ്ങള്‍ മോദി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചില പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.
- നയരൂപീകരണങ്ങളില്‍ ബ്യൂറോക്രാറ്റുകളുടെ പങ്ക്?
നമ്മുടെ രാജ്യത്തും ബ്യൂറോക്രാറ്റുകളുടെ സ്വാധീനം സജീവമാണ്. അതിനു പടിപടിയായി വ്യത്യാസങ്ങള്‍ വരും എന്നാണ് ഉറച്ച വിശ്വസം.
- ഇപ്പോള്‍ സജീവ ചര്‍ച്ചാ വിഷയമായ കാര്‍ഷിക ബില്ലിനെ കുറിച്ച് ?
സംഘാദര്‍ശങ്ങള്‍ ഉള്‍ക്കൊളുന്ന സംഘടനകളില്‍ ഭാരതീയ കിസാന്‍ സംഘ് ആണ് ഈ വിഷയത്തെ കുറിച്ച് പഠിക്കുകയും അഭിപ്രായം പറയുന്നതിനും ഏറ്റവും അനുയോജ്യര്‍.
- ദത്തോപാന്ത് ഠേംഗിഡി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്?
നിരവധി ഗവേഷണ ഗ്രൂപ്പുകള്‍ ദത്തോപാന്ത് ഠേംഗിഡി ഫൗണ്ടേഷന് സംഘടിപ്പിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള നയങ്ങള്‍ രൂപീകരിക്കുക എന്നതാണ് അവയുടെ ദൗത്യം.
- സംഘാദര്‍ശങ്ങള്‍ ഉള്‍ക്കൊളുന്ന സംഘടനകള്‍ തമ്മില്‍ വിഷയാധിഷ്ഠിത ചര്‍ച്ചകള്‍ നടക്കാറുണ്ടോ ?
തീര്‍ച്ചയായും. അതിനുള്ള വേദികള്‍ രാഷ്ട്രീയ സ്വയംസേവക സംഘം കാലാകാലങ്ങളില്‍ ഒരുക്കാറുണ്ട്.
- കേന്ദ്ര സര്‍ക്കാരുമായും ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടോ ?
കേന്ദ്രമന്ത്രിമാരുമായും കാലാകാലങ്ങളില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടക്കാറുണ്ട്. പ്രശ്നങ്ങല്‍ക്കു പരിഹാരവും കണ്ടെത്താന്‍ സാധിയ്ക്കുന്നു.
ഹിരണ്മയ് പാണ്ഡ്യ:
ഗുജറാത്തിലെ വഡോദര സ്വദേശിയാണ് ഹിരണ്മയ് പാണ്ഡ്യ. ദീര്‍ഘകാലം ഇന്ത്യന്‍ പെട്രോകെമിക്കല്‍ കോര്പ്പറേഷന് ലിമിറ്റഡില്‍ ഉയര്‍ന്ന പദവികളില്‍ സേവനം അനുഷ്ഠിച്ചു വിരമിച്ച ആളാണ് ഈ കെമിക്കല്‍ എഞ്ചിനീയര്‍. കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ, 1958ല്‍ സ്ഥാപിച്ച, ദത്തോപാന്ത് ഠേംഗിഡി നാഷണല്‍ ബോര്‍ഡ് ഫോര്‍ വര്‍ക്കേര്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിന്റെ അധ്യക്ഷന്‍. ഈ പ്രസ്ഥാനത്തിന് രാജ്യമെമ്പാടുമായി 51 കേന്ദ്രങ്ങള്‍ ഉണ്ട്. അതില്‍ രണ്ടെണ്ണം കേരളത്തിലാണ്; കൊച്ചിയിലും, കോഴിക്കോടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: