കൊച്ചി: വോള്‍ട്ടാസ് ലിമിറ്റഡിന് 2020-ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്. കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ആര്.കെ. സിംഗ് വിര്‍ച്വല്‍ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു. മഹാമാരിയുടെ ഇക്കാലത്ത് വെല്ലുവിളികള്‍ നേരിട്ട് നേട്ടം കൊയ്തതിന് കേന്ദ്രമന്ത്രി വോള്‍ട്ടാസിനെ അഭിനന്ദിച്ചു.
ഊര്‍ജ്ജ കാര്യക്ഷമത ഉറപ്പുവരുത്തുന്ന വ്യവസായങ്ങള്‍ക്ക് കേന്ദ്ര വൈദ്യുതി മന്ത്രാലയം 1991-ല്‍ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. ഇത് നാലാം പ്രാവശ്യമാണ് വോള്‍ട്ടാസ് ഈ അവാര്‍ഡ് നേടുന്നത്. 2013, 2015, 2018 വര്‍ഷങ്ങളിലും ഊര്‍ജ്ജ കാര്യക്ഷമതാ രംഗത്തെ നേട്ടങ്ങള്‍ക്കും നൂതന കണ്ടെത്തലുകള്‍ക്കും അടിസ്ഥാന സൗകര്യ, സേവനങ്ങള്‍ക്കും വോള്‍ട്ടാസ് ബ്രാന്‍ഡ് ഈ പുരസ്കാരം നേടിയിരുന്നു.
2020-ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ പുരസ്കാരം നേടുന്നതില്‍ സന്തോഷമുണ്ടെന്ന് വോള്‍ട്ടാസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. ഏഴായിരത്തിലധികം ഗ്രാമങ്ങളില്‍ ഗ്രാമീണ വൈദ്യുതീകരണം നടത്തിയ വോള്‍ട്ടാസ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 15 ലക്ഷം കിലോ വാട്ട് അവര്‍ സൂര്യോര്‍ജ്ജം ഉത്പാദിപ്പിച്ചു. കൂടാതെ കൂടുതല്‍ ഹരിതാഭമായ ലോകത്തിനായി 1500 മരങ്ങള്‍ വച്ചുപിടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: