ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍ രഹിത സമനിലയില്‍ തളച്ചു. അതേസമയം മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ വിജയം നേടി. ലിവര്‍പൂളിനോട് സമനില പിടിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പതിനെട്ട് മത്സരങ്ങളില്‍ 37 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലിവര്‍പൂള്‍ പതിനെട്ട് മത്സരങ്ങളില്‍ 35 പോയിന്റുമായി നാലാം സ്ഥാനത്തും.
ജോണ്‍ സ്റ്റോണ്‍സിന്റെ ഇരട്ട ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി. 26, 68 മിനിറ്റുകളിലാണ് സ്റ്റോണ്‍സ് ഗോളുകള്‍ നേടിയത്. ഗുണ്ടോഗന്, സ്റ്റെര്‍ലിങ് എന്നിവര്‍ ഓരാ ഗോള്‍ നേടി. ഈ വിജയത്തോടെ പതിനേഴ് മത്സരങ്ങളില്‍ 35 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തെത്തി.
മറ്റൊരു മത്സരത്തില്‍ ടോട്ടനം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഷെഫീല്‍ഡ് യുണൈറ്റഡിനെ മറികടന്നു. ഈ വിജയത്തോടെ പതിനെട്ട് മത്സരങ്ങളില്‍ 33 പോയിന്റുമായി ടോട്ടനം അഞ്ചാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: