കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാക്കി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ചികിത്സയ്ക്കെത്തുന്നവരും ജീവനക്കാരും ബുദ്ധിമുട്ടുന്നു. ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്കും പരിഹാരമില്ല. ചികിത്സയ്ക്കും പരിശോധനയ്ക്കും ആവശ്യമായ അത്യാധുനിക ഉപകരണങ്ങളില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. സൊസൈറ്റിയുടെ കീഴില്‍ 1993ല്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുമ്പോഴുളള യന്ത്രങ്ങളാണ് പല ഡിപ്പാര്‍ട്ടുമെന്റുകളിലും ഇപ്പോഴും ഉളളത്. മാത്രമല്ല ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും ഇപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷവും ജീവനക്കാര്‍ക്ക് പരാതികളേറെയാണ്. 2018 മുതല്‍ ലഭിക്കേï ക്ഷാമബത്ത ഇപ്പോഴും കുടിശ്ശികയാണ്. ശമ്പള വര്‍ദ്ധനവ് ലഭിക്കാത്ത നാല്പത് തൊഴിലാളികളാണുള്ളത്. സ്വീപ്പര്‍ തസ്തികയില്‍ 20 വര്‍ഷമായി ജോലി ചെയ്ത് വരുന്നവരടക്കം ശമ്പള വര്‍ധനവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. 2020 ഏപ്രില്‍ മാസത്തിനു ശേഷം വിരമിച്ച ജീവനക്കാര്‍ക്കുള്ള പല ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല.സര്‍വ്വീസിലിരിക്കെ മരിച്ച ജീവനക്കാരുടെ ആശ്രിതരും ആനുകൂല്യങ്ങള്‍ക്കായി കാത്തുനില്‍ക്കുകയാണ്.
മുഴുവന്‍ ജീവനക്കാരേയും സര്‍ക്കാര്‍ ജീവനക്കാരാക്കി മാറ്റാനുളള നടപടി ക്രമങ്ങളും ഇഴയുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. ഡോക്ടര്‍മാരുള്‍പ്പെടെ മുഴുവന്‍ ജീവനക്കാരേയും ഇന്റര്‍വ്യൂ നടത്തി സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തി വേണം സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഭാഗമായി മാറ്റാന്‍. നിരവധി താല്‍ക്കാലിക ജീവനക്കാര്‍ ഇപ്പോഴും കോളേജിന്റെ ഭാഗമായി തുടരുകയാണ്. ഇവരുടെ തസ്തിക നിര്‍ണ്ണയമടക്കം നടക്കേïിയിരിക്കുന്നു. കോളേജ് ഏറ്റെടുത്ത് വര്‍ഷം രï് കഴിയുമ്പോഴും ഇതിനുളള നടപടി ക്രമങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരുടെ തസ്തിക നിര്‍ണ്ണയം സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധനയും മറ്റും കഴിഞ്ഞ ദിവസം പൂര്‍ത്തിയായിട്ടുï്. എന്നാല്‍ ലാസ്റ്റ് ഗ്രേഡ് ജീനക്കാരുള്‍പ്പെടെയുളള മറ്റുളളവരുടെ സര്‍ക്കാര്‍ സര്‍വ്വീസ് സേവനം അംഗീകരിക്കല്‍ സംബന്ധിച്ച നടപടി ക്രമങ്ങള്‍ എന്നും നടക്കുമെന്നത് സംബന്ധിച്ച് അവ്യക്തതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.
അനസ്തേഷ്യ വിഭാഗത്തിന്റെ മെഷീനുകളുടെ എണ്ണക്കുറവ് ഓപ്പറേഷന് തീയറ്ററിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതടക്കം ഗൗരവതരമായ പ്രശ്നങ്ങളാണ് വടക്കന്‍ കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആതുരാലയം അഭിമുഖീകരിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പകരം അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ നിഷേധിക്കുകയാണെന്നാണ് പരാതി ഉയരുന്നത്.
അനസ്തേഷ്യ മെഷീനുകള്‍ പകുതിയിലധികവും പ്രവര്‍ത്തിക്കുന്നില്ലെന്നത് കൊï് തന്നെ രോഗികളുടെ ഓപ്പറേഷനുകളും പരിമിതപ്പെടുത്തുകയാണ്. 16 അനസ്തേഷ്യ മെഷീനുകള്‍ ഉïായിരുന്നിടത്ത് ഇപ്പോള്‍ നാലെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നറിയുന്നു. അനസ്തേഷ്യ നല്കാന് സാധിക്കാത്തതിനാല്‍ ഓപ്പറേഷനുകള്‍ മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുകയാണ്. അടിയന്തിരമായി ചെയ്യേï ഓപ്പറേഷനുകള്‍ വരെ നീട്ടി വയ്ക്കുന്നത് ഗുരുതരമായ പ്രതിസന്ധിയ്ക്ക് ഇടയാക്കുമെന്ന് രോഗികളുടെ ബന്ധുക്കള്‍ പറയുന്നു. അനസ്തേഷ്യ വിഭാഗത്തില്‍ മതിയായ ജീവനക്കാരും ഡോക്ടര്‍മാരും ഇല്ലാത്തതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയാണ്. മെഷീനുകള്‍ ഉടന്‍ എത്തിക്കുമെന്നാണ് ആശുപത്രി മാനേജ്മെന്റിന്റെ മറുപടിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മറ്റ് പല ഡിപ്പാര്‍ട്ട്മെന്റുകളിലും സാങ്കേതിക ഉപകരണങ്ങളു ടെ തകരാറുകളും ഉപകരണങ്ങളുടെ എണ്ണകുറവും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്.
ലിഫ്റ്റുകള്‍ കൃത്യയമായി പ്രവര്‍ത്തിക്കാത്തതടക്കം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കടുത്ത ദുരിതം സമ്മാനിക്കുകയാണ്. കൃത്യമായി മരുന്ന് ലഭിക്കുന്നില്ലെന്നും ആക്ഷേപമുï്. രോഗികള്‍ പല മരുന്നുകളും പുറത്ത് നിന്ന് വലിയ വില കൊടുത്ത് വാങ്ങേïിവരുന്നുവെന്നും ഇവര്‍ പറയുന്നു. ഏറെ കൊട്ടി ഘോഷിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമായി എടുത്തു കാട്ടുന്ന മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ഒരു വിഭാഗം ജീവനക്കാരും രോഗികളും സാക്ഷ്യപ്പെടുത്തുന്നു.
1993 ല്‍ സഹകരണ മേഖലയില്‍ ആരംഭിച്ച പരിയാരം മെഡിക്കല്‍ കോളേജ് 2018 ഏപ്രില്‍ 27 ന് സര്‍ക്കാര്‍ ഏറ്റെടുത്ത് കണ്ണൂര്‍ മെഡിക്കല്‍ കോളേജാക്കി മാറ്റി. എന്നാല്‍ തുടര്‍ന്നും ചികിത്സാ സൗകര്യങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ നിരക്കില്‍ നടപ്പിലാക്കിയിരുന്നില്ല. 2020 ഏപ്രില്‍ 1 മുതലാണ് രോഗികള്‍ക്ക് സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളേജുകള്‍ക്ക് സമാനമായ രീതിയില്‍ സൗജന്യ ചികിത്സയേര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: