ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദില്ലി പൊലീസ് റിപ്പോര്‍ട്ട്. അല്‍ക്വെയ്ദ, ഖാലിസ്ഥാന്‍ സംഘടനകള്‍ ഭീകരാക്രമണം നടത്തിയേക്കുമെന്നാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തില്‍ ദില്ലി പൊലീസ് തലസ്ഥാനത്ത് സുരക്ഷ കടുപ്പിച്ചു. ‘ജനവരി 26ന് ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള ക്രിമിനലുകളുടെ ഫോട്ടോകള്‍ മൂന്‍കൂറായി പ്രസിദ്ധീകരിച്ചിട്ടുണ്ട്,’ ദില്ലി എസിപി സിദ്ധാര്‍ത്ഥ് ജെയിന് പറഞ്ഞു.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ 1.5 ലക്ഷം പേര്‍ക്ക് പകരം 25,000 പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. കര്‍ഷകപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ശ്രദ്ധയോടെ സുരക്ഷാക്രമീകരണങ്ങള്‍ നടത്തുകയാണെന്നും ദില്ലി പൊലീസ് അറിയിച്ചു. തലസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് നിയന്ത്രണങ്ങളും കടുപ്പിച്ചിട്ടുണ്ടെന്ന് ദില്ലി ട്രാഫിക് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: