തിരുവനന്തപുരം: കോര്പറേഷന് തിരഞ്ഞെടുപ്പില്‍ വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയുമായി ബന്ധപ്പെട്ട് രണ്ട് ഏരിയാകമ്മിറ്റി അംഗങ്ങളെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി.
പാളയം ഏരിയാകമ്മിറ്റിയിലെ അംഗങ്ങളായ മുന്‍ കോര്പറേഷന് കൗണ്‍സിലര്‍ കാഞ്ഞിരംപാറ രവി, ലൈബ്രറി കൗണ്‍സില്‍ മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.എസ്. വിനോദ് എന്നിവര്‍ക്കെതിരെയാണ് നടപടി. രണ്ട് പേരെയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി.
കാഞ്ഞിരംപാറ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി തോറ്റതില്‍ ഇവര്‍ക്ക് പങ്കെണ്ടെന്നാണ് പാര്‍ട്ടി നിയോഗിച്ച അന്വേഷണകമ്മീഷന് കണ്ടെത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ച ഈ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. സിപിഎം ജില്ലാസെക്രട്ടറിയായ ആനാവൂര്‍ നഗപ്പന് പങ്കെടുത്ത യോഗത്തിലാണ് ശിക്ഷാനടപടികള്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: