തിരുവനന്തപുരം: ഓപ്പറേഷന് സ്ക്രീന്‍ എന്ന പേരില്‍ വാഹനങ്ങളിലെ ഡോര്‍ മറയ്ക്കുന്നതിനെതിരെ നടപടികള്‍ കര്ശ്ശമാക്കിയിട്ടും വാഹനത്തിലെ കര്ട്ടന് മാറ്റാത്ത ദേവസ്വംമന്ത്രിക്കെതിരെ നടപടിയെടുക്കാതെ മോട്ടോര്‍ വാഹന വകുപ്പ്. ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തെ വാഹനങ്ങളിലെ ഡോര്‍ ഗ്ലാസ്സുകളില്‍ കൂളിങ് ഫിലിമു കര്‍ട്ടനുകളും ഉപയോഗിച്ച് മറയ്ക്കുന്നവര്‍ക്കായി ഇന്ന് മുതല്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.
വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനുകളുമുള്ള വാഹനങ്ങള്‍ക്കെതിരെ പിഴ ഈടാക്കുന്നതാണ്. ഇതില്‍ മുഖ്യമന്ത്രിക്കും ഇസ്സഡ് കാറ്റഗറിയില്‍ ഉളളവര്‍ക്കും മാത്രമാണ് ഇളവ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ തന്നെ ആര്‍ടിഒമാരുടെ നേതൃത്വത്തില്‍ രാവിലെ തിരുവനന്തപുരം പിഎംജിയില്‍ പരിശോധന നടത്തി. നിരവധി പേര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
ഈ സമയം മന്ത്രി കടകംപള്ളിയുടെ വാഹനം കടന്ന് പോയെങ്കിലും ആര്‍ടിഒ ഒരു നടപടിയും സ്വീകരിച്ചില്ല. കടകംപള്ളിയുടെ വാഹനത്തിന് പുറകില്‍ കര്‍ട്ടനുണ്ട്. ഇതിനെതിരെ ഇന്ന് മുതല്‍ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും മന്ത്രിയുടെ വാഹനത്തില്‍ നിന്നും മാറ്റിയിട്ടില്ല.
എന്നാല്‍ പൈലറ്റ് അകമ്പടിയോടെ വേഗത്തില്‍ രണ്ടാം ട്രാക്കിലൂടെ കടന്നുപോയപ്പോള്‍ മന്ത്രിയുടെ വാഹനം പരിശോധിക്കാനായില്ലെന്നാണ് ആര്‍ടിഒ വിഷയത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. അതേസമയം കര്‍ട്ടനിട്ട് എത്തിയ തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ വാഹനത്തിന് പിഴ ചുമത്തി.
കൂളിങ് ഫിലിമും കര്‍ട്ടനുകളും ഉപയോഗിച്ച് മറയ്ക്കുന്ന വാഹനങ്ങള്‍ അധികനേരം തടഞ്ഞു നിര്‍ത്താതെ ഫോട്ടെയെടുത്ത് ഇ – ചെലാന്‍ വഴി പിഴ മെസേജയയ്ക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. 1250 രൂപയാണ് പിഴ. അതിനുശേഷവും കര്‍ട്ടനുകളും കൂളിങ് ഫിലിമുകള്‍ നീക്കിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കി ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
റോഡ് സുരക്ഷാ മാസം, ഹെല്‍മറ്റ് ചലഞ്ച് തുടങ്ങിയ പദ്ധതികള്‍ക്ക് ഒപ്പമാണ് മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന് സ്ക്രീനും മുന്നോട്ട് കൊണ്ട് പോകുന്നത്. പൊതുജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അറിയിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: