മൂന്ന് ദിവസത്തെ ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ബ്രിട്ടന്. ത്രിദിന ഉച്ചകോടി ബ്രിട്ടനിലെ കോണ്‍വാളില്‍ ജൂണ്‍ 11ന് ആരംഭിക്കും.
ഇന്ത്യയ്ക്ക് പുറമെ ആസ്ത്രേല്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. യുകെ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്, യുഎസ്, യൂറോപ്യന്‍ യൂണിയന് എന്നിങ്ങനെ ലോകത്തിലെ പ്രധാന ജനാധിപത്യരാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ടതാണ് ജി7. ഇക്കുറി കൊറോണ വൈറസ് ഭീതി, കാലാവസ്ഥാ വ്യതിയാനം, തുറന്ന വ്യാപാരം എന്നിവ ചര്‍ച്ചാവിഷയമാകും.
ചര്‍ച്ചകളെ വൈദഗ്ധ്യവും അനുഭവപരിചയവും കൊണ്ട് സമ്പന്നമാക്കാനാണ് ഈ രാഷ്ട്രങ്ങളെ ക്ഷണിച്ചിരിക്കുന്നതെന്ന് ബ്രിട്ടീഷ് ഹൈകമ്മീഷന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.മൂന്ന് അതിഥിരാഷ്ട്രങ്ങളെ ക്ഷണിക്കുക വഴി ഇത്തരം ബഹുമുഖസ്ഥപാനങ്ങള് ഇന്നത്തെ ലോകത്തെ നല്ലരീതിയില്‍ പ്രതിഫലിപ്പിക്കുമെന്ന് ഉറപ്പാക്കുന്നതിനുള്ള ബ്രിട്ടന്റെ പ്രതിബദ്ധതയ്ക്കുള്ള ഉദാഹരണം കൂടിയാണ് ഈ ക്ഷണമെന്നും പ്രസ്താവനയില്‍ പറയുന്നു.
അതിതീവ്രകോവിഡ് വൈറസ് വ്യാപനം സൃഷ്ടിച്ച അടിയന്തരസാഹചര്യം കാരണമാണ് ബോറിസ് ജോണ്സണ് ഇന്ത്യയില്‍ റിപ്പബ്ലിക്ദിനച്ചടങ്ങ് ഉദ്ഘാടനംചെയ്യുന്നതില് നിന്നും പിന്മാറിയത്.അദ്ദേഹം ജി7 ആരംഭിക്കുന്നതിന് തൊട്ടുമുംപ് ഇന്ത്യസന്ദര്ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: