ന്യൂദല്‍ഹി: 2019-ല്‍ വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തശേഷം പല ഉറച്ച തീരുമാനങ്ങളും നരേന്ദ്രമോദി കൈക്കൊണ്ടു. ജമ്മു കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞതും കേന്ദ്ര കൃഷി നിയമങ്ങളുമൊക്കെ ഇതിലുള്‍പ്പെടും. നടപടികളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ വിമര്‍ശനം ആവര്‍ത്തിക്കുമ്പോഴും രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങളില്‍ നരേന്ദ്രമോദിയുടെ ജനപ്രീതിക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ല. ഐഎഎന്‍എസ് സി-വോട്ടര്‍ സ്‌റ്റേറ്റ് ഓഫ് ദി നേഷന്‍ 2021 സര്‍വേ പ്രകാരം 44.55 ശതമാനം ജനങ്ങള്‍ മോദിയെ പിന്തുണയ്‌ക്കുന്നു.
രാജ്യത്തുടനീളമുള്ള 30,000-ലധികം പേരിലാണ് സര്‍വേ നടത്തിയത്. മോദിയുടെ വ്യക്തിപ്രഭാവം കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവയും ഒഡീഷയും തെലങ്കാനയും മുന്‍പന്തിയിലുണ്ട്. മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒഡീഷയില്‍ 78.05 ശതമാനം പേര്‍ വളരെ സതൃപ്തരാണെന്ന് 543 ലോക്‌സഭാ മണ്ഡലങ്ങളിലും നടത്തിയ സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇവിടെ 14.03 ശതമാനത്തിന് ഒരു പരിധിവരെ സംതൃപ്തിയുണ്ട്. എന്നാല്‍ 7.73 ശതമാനം പേര്‍ക്ക് പ്രധാനമന്ത്രിയുടെ പ്രകടനത്തില്‍ സംതൃപ്തിയില്ല.
സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ ആകെ സ്വീകാര്യത 84.35 ശതമാനം ആണ്. ഗോവയില്‍ ആകെ സ്വീകാര്യത 80.35 ശതമാനവും തെലങ്കാനയിലിത് 72.03 ആണ്. ഉത്തരാഖണ്ഡില്‍ ആകെ സമ്മതി 45.77 ശതമാനവും. പഞ്ചാബില്‍ 20.75 ശതമാനം ആളുകള്‍ നരേന്ദ്രമോദിയുടെ പ്രകടനത്തില്‍ വളരെയേറെ സംതൃപ്തരാണ്. 14.7 ശതമാനം സംതൃപ്തരും. ഇവിടെ 63.28% ആളുകള്‍ സംതൃപ്തിയില്ലെന്ന് പറയുന്നു. പ്രധാനമന്ത്രിക്ക് പഞ്ചാബിലുള്ള ആകെ സമ്മതി നെഗറ്റീവ് 27.83 ശതമാനമാണ്. തമിഴ്‌നാട്ടില്‍ 12.59 ആളുകള്‍ സംതൃപ്തരാണെങ്കിലും മൊത്തം സമ്മതി 3.1 ശതമാനം ആണ്.
കേന്ദ്രഭരണ പ്രദേശങ്ങളിലിത് 31.99 ശതമാനവും. ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 45.56 ശതമാനം വളരെ സംതൃപ്തി രേഖപ്പെടുത്തുമ്പോള്‍ 15.89 ശതമാനത്തിന് ഒരു പരിധിവരെ സംതൃപ്തിയുണ്ട്. എന്നാല്‍ 37.97 ശതമാനം അസംതൃപ്തരാണ്. സംസ്ഥാനത്തെ ആകെ സമ്മതി 23.48 ആണ്. കേരളത്തില്‍ മോദിയുടെ പ്രകടനത്തില്‍ വളരെ സംതൃപ്തര്‍ 33.2 ശതമാനം. ഒരു പരിധിവരെ സംതൃപ്തി രേഖപ്പെടുത്തിയത് 27.72 ശതമാനം. 39.05 സംതൃപ്തിയില്ലാത്തവരെന്ന് സര്‍വേ ഫലത്തിലുണ്ട്. കേരളത്തിലെ ആകെ സമ്മതി 21.84 ശതമാനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: