ന്യൂദല്‍ഹി : കൊറോണ വൈറസ് വാക്സിനേഷന് ഞായറാഴ്ചയും തുടരും. വാക്സിനേഷന് തുടക്കിമിട്ട ശനിയാഴ്ച 1.91 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കുത്തിവെയ്പ്പ് നല്‍കിയത്. വാക്സിനേഷന് സ്വീകരിച്ചവരില്‍ ആര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമൊന്നും സംസ്ഥാനത്തില്ലെന്നും അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച സൈന്യത്തിലെ 3129 പേര്‍ക്കും വാക്സിനേഷന് നല്‍കിയിരുന്നു. അതേസമയം ഒഡീഷയില്‍ ഇന്ന് വാക്സിനേഷന് നല്‍കില്ല. മറ്റ് സംസ്ഥാനങ്ങളിലെല്ലാം വാക്സിനേഷന് പ്രക്രിയ ഇന്നും തുടരും. കുത്തിവെയ്പ്പ് സ്വീകരിച്ചവരെ ഒരു ദിവസം നിരീക്ഷിക്കുന്നതിനായാണ് ഇടവേശ നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ കുത്തിവെയ്പ്പ് പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ മൂന്ന് കോടി ജനങ്ങള്‍ക്ക് വാകിന് നല്‍കും. ആദ്യഘട്ടത്തില്‍ വാക്സിന്റെ ചെലവ് കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്ന രണ്ടെണ്ണത്തിന് പുറമേ നാല് വാക്സിനുകളുടെ പരീക്ഷണം കൂടി ഇന്ത്യയില്‍ തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: