ബ്രിസ്ബേന്‍: ഉപനായകന്‍ രോഹിത് ശര്‍മയുടെ വിവേചന രഹിതമായ ഷോട്ട് സെലക്ഷന് ഇന്ത്യയെ പിന്‍സീറ്റിലേക്ക് തള്ളിയിട്ടു. ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ മഴമൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 62 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും (2) ചേതേശ്വര്‍ പൂജരായുമാണ് (8) ക്രീസില്‍. നേരത്തെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനെ ഒന്നാം ഇന്നിങ്സില്‍ 369 റണ്‍സില്‍ പിടിച്ചുകെട്ടി.
ഒന്നാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയുടെ പുറത്താകലാണ് തിരിച്ചടിയായത്. ഭംഗിയായി ബാറ്റ് ചെയ്തുവന്ന ശര്‍മ, സ്പന്നിര്‍ ലിയോണിന്റെ പന്ത് ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് പിടികൊടുത്തു. ലിയോണിന്റെ നൂറാം ടെസ്റ്റ് വിക്കറ്റാണിത്. 74 പന്ത് നേരിട്ട രോഹിത് ആറു ബൗണ്ടറികളുടെ മികവില്‍ 44 റണ്‍സ് കുറിച്ചു.
ഇന്ത്യയുടെ തുടക്കം മോശമായി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ കേവലം ഏഴു റണ്‍സുമായി കളം വിട്ടു. പാറ്റ് കമ്മന്‍സിന്റെ പന്തില്‍ സ്മിത്തിന് ക്യാച്ച് നല്കി. ഗില്‍ പുറത്താകുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ പതിനൊന്ന് റണ്‍സ് മാത്രം. രോഹിതും പുറത്തായതിനെ പിന്നാലെ മഴയെത്തി. ചായയ്ക്ക് ശേഷമുള്ള സെഷന് മഴമൂലം മുടങ്ങി.
രാവിലെ അഞ്ചിന് 274 റണ്‍സെന്ന സ്കോറിന് ഇന്നിങ്സ് പുനരാരംഭിച്ച ഓസീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. 95 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓസീസിന്റെ ശേഷിക്കുന്ന വിക്കറ്റുകളും നിലംപൊത്തി.
ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന് 104 പന്തില്‍ ആറു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 50 റണ്‍സ് എടുത്തു. കാമറൂര്‍ ഗ്രീന്‍ 107 പന്തില്‍ 47 റണ്‍സ് നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് 20 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇന്ത്യയുടെ അരങ്ങേറ്റക്കാരായ പേസര്‍ ടി. നടരാജനും സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നടരാജന് 24.2 ഓവറില്‍ 78 റണ്‍സ് വിട്ടുകൊടുത്തു. വാഷിങ്ടണ്‍ സുന്ദര്‍ 31 ഓവറില്‍ 89 റണ്‍സ് വഴങ്ങി. പേസര്‍ ഷാര്‍ദുല്‍ താക്കുര്‍ 24 ഓവറില്‍ 94 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് പോക്കറ്റിലാക്കി.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ: ഒന്നാം ഇന്നിങ്സ്: ഡേവിഡ് വാര്‍ണര്‍ സി ശര്‍മ ബി മുഹമ്മദ് സിറാജ് 1, മാര്‍കസ് ഹാരിസ് സി വാഷിങ്ടണ്‍ സുന്ദര്‍ ബി താക്കുര്‍ 5, മാര്‍നസ് ലാബുഷെയ്ന് സി പന്ത് ബി നടരാജന് 108, സ്റ്റീവ് സ്മിത്ത് സി ശര്‍മ ബി വാഷിങ്ടണ്‍ സുന്ദര്‍ 36, മാത്യു വേഡ് സി താക്കുര്‍ ബി നടരാജന് 45, കാമറൂണ്‍ ഗ്രീന്‍ ബി വാഷിങ്ടണ്‍ സുന്ദര്‍ 47, ടിം പെയ്ന് സി ശര്‍മ ബി താക്കുര്‍ 50, പാറ്റ് കമ്മിന്‍സ് എല്‍ബിഡബ്ല്യു ബി താക്കുര്‍ 2, മിച്ചല്‍ സ്റ്റാര്‍ക്ക് നോട്ടൗട്ട് 20, നഥാന്‍ ലിയോണ്‍ ബി വാഷിങ്ടണ്‍ സുന്ദര്‍ 24, ജോഷ് ഹെയ്സല്‍വുഡ് ബി നടരാജന് 11, എക്സ്ട്രാസ് 20 , ആകെ 369.
വിക്കറ്റ് വീഴ്ച: 1-4, 2-17,3-87, 4-200, 5-213, 6-311, 7-313, 8-315, 9-354
ബൗളിങ്: മുഹമ്മദ് സിറാജ് 28-10-77-1, ടി. നടരാജന് 24.2-3-78-3, ഷാര്‍ദുല്‍ താക്കുര്‍ 24-6-94-3, നവ്ദീപ് സെയ്നി 7.5-2-21-0, വാഷിങ്ടണ്‍ സുന്ദര്‍ 31-6-89-3, രോഹിത് ശര്‍മ 0.1-0-1-0.
ഇന്ത്യ ഒന്നാം ഇന്നിങ്സ്: രോഹിത് ശര്‍മ സി സ്റ്റാര്‍ക്ക് ബി ലിയോണ്‍ 44, ശുഭ്മാന്‍ ഗില്‍ സി സ്മിത്ത് ബി കമ്മിന്‍സ് 7, ചേതേശ്വര്‍ പൂജാര നോട്ടൗട്ട് 8, അജിങ്ക്യ രഹാനെ നോട്ടൗട്ട് 2,എക്സ്ട്രാസ് 1, ആകെ രണ്ട് വിക്കറ്റിന് 62.
വിക്കറ്റ് വീഴ്ച: 1-11, 2-60
ബൗളിങ്: മിച്ചല്‍ സ്റ്റാര്‍ക്ക് 3-1-8-0, ജോഷ് ഹെയ്സല്‍വുഡ് 8-4-11-0, പാറ്റ് കമ്മിന്‍സ് 6-1-22-1, കാമറൂണ്‍ ഗ്രീന്‍ 3-0-11-0, നഥാന്‍ ലിയോണ്‍ 6-2-10-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: