തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ നടക്കുന്ന കള്ളത്തരങ്ങള്‍ക്കെതിരെ തുറന്നടിച്ച സിഎംഡി ബിജു പ്രഭാകറിനെതിരെ എളമരം കരീം എംപി. ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലുകള്‍ അനുചിതമാണ്. ഇതു തിരുത്തണമെന്നും അദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി പ്രതിസന്ധി തൊഴിലാളികളുടെ കുറ്റമല്ല. തൊഴിലാളികളുടെ സഹകരണത്തോടെയേ സ്ഥാപനം മുന്നോട്ടുപോകൂവെന്നും അദേഹം പറഞ്ഞു. പ്രസംഗവും വാര്‍ത്താസമ്മേളനവും നടത്തിയല്ല ഇത്തരം പ്രസ്താവന നടത്തേണ്ടത്.
യുഡിഎഫ് ഭരണകാലത്ത് കെഎസ്ആര്‍ടിസിയില്‍ വലിയ വെട്ടിപ്പു നടന്നതായി ഇന്ന് ഉച്ചയ്ക്കാണ് ബിജു പ്രഭാകര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. 2012-15 കാലയളവില്‍ 100 കോടിയോളം രൂപയുടെ കണക്കു കാണാനില്ലെന്നു വ്യക്തമാക്കിയ എംഡി, വെട്ടിപ്പു നടത്തിയ ജീവനക്കാരില്‍ ചിലര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലാണെന്നു എംഡി വ്യക്തമാക്കി. ടിക്കറ്റ് മെഷീനില്‍ ചില ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ട്. ബസുകളുടെ സ്പെയര്‍ പാര്‍ട്സ് വാങ്ങുന്നതിലും ഇന്ധനം വാങ്ങുന്നതിലും തട്ടിപ്പുണ്ട്. ഡീസല്‍ വെട്ടിപ്പ് തുടരാനാണു ചിലര്‍ സിഎന്‍ജിയെ എതിര്‍ക്കുന്നത്. യാത്രക്കാര്‍ക്കു പഴയ ടിക്കറ്റു നല്‍കിയും വെട്ടിപ്പു നടത്തുന്നു. ചിലര്‍ ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു. ജീവനക്കാരെ മൊത്തതില്‍ ഇങ്ങനെ കാണുന്നില്ലെന്നും 10% ജീവനക്കാരെങ്കിലും ഇത്തരക്കാരാണെന്നും എംഡി വ്യക്തമാക്കി.
കെഎസ്ആര്‍ടിസി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഷറഫിനെതിരെയും അക്കൗണ്ട്സ് മാനേജര്‍ ശ്രീകുമാറിനെതിരെ നടപടിയെടുക്കും. കെഎസ്ആര്‍ടിസി പുനരുദ്ധാരണം സംബന്ധിച്ചും ഭാവി പ്രവര്‍ത്തന പദ്ധതികള്‍ സംബന്ധിച്ചും വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനമാണ് തുറന്നു പറച്ചിലിനു വേദിയായത്.കോര്‍പറേഷനില്‍ 7090 ജീവനക്കാര്‍ അധികമായുണ്ട്. ആരെയും പിരിച്ചുവിടില്ല, ഭാവിയില്‍ ആളെ കുറയ്ക്കേണ്ടിവരും. ഉപജാപങ്ങളുടെ കേന്ദ്രമായി ചീഫ് ഓഫിസ് മാറിയിരിക്കുകയാണ്. സ്ഥാപനത്തെ രക്ഷപ്പെടുത്തണമെങ്കില്‍ അടിമുടി അഴിച്ചുപണിവേണമെന്നും എംഡി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഐ.എന്‍ടിയുസിയുടെ നേതൃത്വത്തില്‍ ബിജു പ്രഭാകറിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിരുന്നു. തമ്പാനൂരില്‍നിന്ന് ബിജു പ്രഭാകറിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കിഴക്കേക്കോട്ടയിലെ ചീഫ് ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയുടെ ഭാഗമായ ടി.ഡി.എഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: