കൊല്ലം: ജനവാസമേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പിവിസി പൈപ്പ് ഫിറ്റിംഗ് നിര്‍മ്മാണ കേന്ദ്രം ആരോഗ്യഭീഷണി ഉയര്‍ത്തുന്നതായി ആരോപണം. ആശ്രാമം കാവടിപ്പുറത്ത് പഴയ കള്ളുഷാപ്പ് പ്രവര്‍ത്തിച്ച കെട്ടിടത്തിലാണിത്.
രണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് കോര്‍പ്പറേഷന്റെയോ, മലിനികരണ നിയന്ത്രണ ബോര്‍ഡിന്റേയോ അനുമതി ഇല്ല. ഗുണനിലവാരം കുറഞ്ഞ പിവിസി പൈപ്പുകള്‍ എത്തിച്ചു പാചകത്തിനും മറ്റും ഉപയോഗിച്ച ശേഷമുള്ള പഴകിയ എണ്ണ ചൂടാക്കിയാണ് പൈപ്പ് ഫിറ്റിങ്ങ്സുകള്‍ ഉണ്ടാകുന്നത്. പഴകിയ എണ്ണയും പ്ലാസ്റ്റിക്കും ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന രൂക്ഷമായ ഗന്ധം മൂലം സമീപവാസികള്‍ ഭക്ഷണം കഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. ശ്വാസം മുട്ട് അടക്കമുള്ള ആരോഗ്യ പ്രശ്നവും ജനങ്ങളെ അലട്ടുന്നുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് നിര്‍മാണം.
യുവമോര്‍ച്ച പ്രതിഷേധം
അനധികൃത പൈപ്പ് ഫിറ്റിങ് നിര്‍മ്മാണ കേന്ദ്രത്തിന് എതിരെ യുവമോര്‍ച്ചയുടെയും നാട്ടുകാരുടെയും പ്രതിഷേധം. ഭരണകക്ഷിയില്‍ പ്പെട്ട പ്രാദേശിക നേതാക്കളുടെ ഒത്താശയോടെയാണ് ഇത്രയും കാലം ജനവാസ മേഖലയില്‍ സ്ഥാപനം പ്രവര്‍ത്തിച്ചതെന്ന് യുവമോര്‍ച്ച ആരോപിച്ചു. യുവമോര്‍ച്ച പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലികമായി സ്ഥാപനം പൂട്ടി ജീവനക്കാര്‍ പോയി. യുവമോര്‍ച്ച ചേക്കോട് യൂണിറ്റ് കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മണ്ഡലം സെക്രട്ടറി അഭിജിത്ത്, യൂണിറ്റ് പ്രസിഡന്റ് വിച്ചു, കര്‍ഷകമോര്‍ച്ച ഏരിയ പ്രസിഡന്റ് അന്‍വര്‍ സാവദ് എന്നിവര്‍ നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: