കൊല്‍ക്കൊത്ത: ബംഗാളില്‍ ഏറ്റവും മോശപ്പെട്ട വാക്സീന് രാഷ്ട്രീയമാണ് ചുരുളഴിയുന്നതെന്ന് ബിജെപി സോഷ്യല്‍ മീഡിയ ചുമതലയുള്ള നേതാവ് അമിത് മാളവ്യ.
വാക്സിന് കൊണ്ടുവന്ന ട്രക്ക് തടഞ്ഞത് മമതയുടെ സര്‍ക്കാരിലുള്ള മന്ത്രി സിദ്ദിഖുള്ള ചൗധരിയാണ്. ഇപ്പോള്‍ ടിഎംസി എംപി ബിജെപിയെ കൊറോണയുമായി താരതമ്യം ചെയ്തിരിക്കുന്നു. എന്നിട്ടും മമത നിശ്ശബ്ദയാണ്. എന്തുകൊണ്ട്? പ്രീണനം തന്നെ ?’ -അമിത് മാളവ്യ പറഞ്ഞു.
കൊല്‍ക്കൊത്തയില്‍ നിന്നും ബങ്കുരയിലേക്ക് വാക്സിന് എത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ വാന്‍ കഴിഞ്ഞ ദിവസം തൃണമൂല്‍ മന്ത്രി സിദ്ദിഖുള്ള ചൗധരിയുടെ നേതൃത്വത്തിലുള്ള സമരം മൂലം ബര്‍ദ്വാനിലെ ദേശീയ പാതയിലെ ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം കുടുങ്ങിയ സംഭവത്തെ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. തൃണമൂല്‍ മന്ത്രിയായ സിദ്ദിഖുള്ള ചൗധരിയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധം മൂലം വാന്‍ മണിക്കൂറുകളോളം ദേശീയ പാതയില്‍ കുടുങ്ങി. അക്രമികള്‍ വാന്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. പൊലീസും നിസ്സഹായരായപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ മറ്റൊരു പാതയിലൂടെ പോകേണ്ടിവന്നു.
അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായി നുസ്രത്ത് ജഹാന്റെ ബിജെപിയ്ക്കെതിരായ പരാമര്‍ശം വിവാദമാവുകയാണ്. ബിജെപി കോവിഡ്19നേക്കാള്‍ അപകടകാരിയാണെന്ന പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെയും അമിത് മാളവ്യ ആഞ്ഞടിച്ചു. ബംഗാളിലെ ഇന്നത്തെ സാഹചര്യങ്ങള്‍ക്കെല്ലാം കാരണം മമതാ ബാനര്‍ജിയും തൃണമൂലുമാണെന്ന് അദ്ദേഹം ആരോപിച്ചു.
നുസ്രത്ത് ജഹാന്റെ ഈ പ്രസംഗത്തിനെതിരെ ബിജെപി നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: