കൊല്‍ക്കത്ത: ബിജെപിയുടെ വര്‍ധിച്ച സ്വാധീനത്തെ ഭയപ്പെടുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇപ്പോള്‍ കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും സഹായമിരക്കുന്നതായി റിപ്പോര്‍ട്ട്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ മുന്നോട്ട് വന്ന കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും തഴഞ്ഞ് ഒറ്റയ്ക്ക് നിന്ന് 294ല്‍ 211 സീറ്റുകള്‍ നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് പക്ഷെ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്വാധീനം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് ബംഗാളില്‍. ബംഗാള്‍ പച്ചയില്‍ (തൃണമൂല്‍) നിന്നും കാവിയിലേക്ക് നീങ്ങുമെന്നാണ് പ്രവചനങ്ങള്‍. കഴിഞ്ഞ ദിവസം തൃണമൂല്‍ എംപി സൗഗധ റോയ് പറഞ്ഞത് ഇടതുപക്ഷവും കോണ്‍ഗ്രസും ബിജെപിയുടെ യഥാര്‍ത്ഥ ശത്രുക്കളെങ്കില്‍ മമതയുടെ പിന്നില്‍ അണിനിരക്കണമെന്ന് പ്രസ്താവിച്ചിരുന്നു. ഇത് തൃണമൂലും മമതയുടം ബിജെപിയുടെ ശക്തിയെ ഭയപ്പെടുന്നു എന്നതിന് തെളിവാണ് .
എന്നാല്‍ ബിജെപിയുടെ ബംഗാളിലെ സ്വാധീനത്തിന് പിന്നില്‍ മമത തന്നെയാണെന്ന് കുറ്റപ്പെടുത്തുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദിര്‍ രഞ്ജന്‍ ചൗധരി. ‘ഞങ്ങള്‍ മമതയുമായി കൂട്ടുചേരാന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ 10 വര്‍ഷമായി കോണ്‍ഗ്രസിലെ എംഎല്‍എമാരെ സ്വന്തം ലാവണത്തിലേക്ക് വലിച്ച മമത ഇപ്പോള്‍ എന്തിനാണ് സഖ്യത്തെക്കുറിച്ച് സംസാരിക്കുന്നത്. ബിജെപിക്കെതിരെ സമരം ചെയ്യണമെങ്കില്‍ മമത കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കണം,’ ആദിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.
സിപിഎം- കോണ്‍ഗ്രസ് പിടിക്കുന്ന വോട്ടുകള്‍ തൃണമൂലിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്ന കണക്കുകൂട്ടലിലാണ് മമതയും തൃണമൂലും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 42ല്‍ 18 ലോക് സഭാ സീറ്റുകളാണ് ബിജെപി നേടിയത്. അതേ സമയം മമതയുടെ തൃണമൂലിന്റെ സീറ്റുകള്‍ 34ല്‍ നിന്ന് 22 ആയി കുറഞ്ഞു. ബിജെപിയുടെ വോട്ടില്‍ 16 ശതമാനം വര്‍ധനയാണുണ്ടായത്. അന്ന് കോണ്‍ഗ്രസും സിപിഎമ്മും ദുര്‍ബലമായിരുന്നു. 2019ലെ തിരഞ്ഞെടുപ്പിന് മുന്‍പ് മമത കണക്ക് കൂട്ടിയത് ബിജെപി ഇടതുപക്ഷവോട്ടുകള്‍ മാത്രമേ നേടൂ എന്നായിരുന്നു. എന്നാല്‍ ഇതിനെതിരായി ബിജെപി തൃണമൂല്‍ വോട്ടുകള്‍ കൂടി നേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: