Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പ്രപഞ്ചോപാസകന്റെ ജനസേവനങ്ങള്‍

ശ്രീമന്‍ നാരായണന്റെ ശ്രദ്ധേയമായ ആശയമാണ് നടാം, നനയ്‌ക്കാം, നടയ്‌ക്കല്‍ വയ്‌ക്കാം പദ്ധതി. തുളസി, കൂവളം, ചെത്തി എന്നിവയുടെ ഒരു ലക്ഷത്തോളം തൈകളാണ് ക്ഷേത്രങ്ങള്‍ മുഖേന സൗജന്യമായി വിതരണം ചെയ്തത്. കോവിഡ് 19 പിടിമുറുക്കിയപ്പോഴും അദ്ദേഹത്തിന്റെ പൗരബോധം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊറോണയുടെ തുടക്കത്തില്‍ തന്നെ 50,000 തുണികൊണ്ടുള്ള മാസ്‌കുകളാണ് വിതരണം ചെയ്തത്.

വിനീത വേണാട്ട് by വിനീത വേണാട്ട്
Jan 15, 2021, 04:48 pm IST
in Varadyam

ഈ പ്രപഞ്ചത്തിലെ സര്‍വ്വ ജീവജാലങ്ങളോടും അതീവ വാത്സല്യം ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരാള്‍. ആ വാത്സല്യം കരുതലിന്റെ ഉറവയായി പ്രവഹിക്കുമ്പോള്‍ പ്രകൃതി പോലും ഒരുവേള ശിരസ് നമിച്ചിട്ടുണ്ടാകാം, ശ്രീമന്‍ നാരായണന്‍ എന്ന പ്രപഞ്ചോപാസകന് മുന്നില്‍. ഒന്നില്‍ മാത്രം ഒതുക്കാനാവില്ല അദ്ദേഹത്തിന്റെ കര്‍മ്മ മേഖലയെ. എഴുത്തുകാരന്‍, കവി, ഗാന്ധിയന്‍, സാമൂഹ്യ  പ്രവര്‍ത്തകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഇതെല്ലാമാണ് അദ്ദേഹം. ആലുവയ്‌ക്കടുത്ത് മുപ്പത്തടം സ്വദേശിയായ ശ്രീമന്‍ നാരായണന്‍, തന്റെ നാടിനും നാട്ടാര്‍ക്കും  എന്തിനേറെ ജീവജാലങ്ങള്‍ക്ക് വേണ്ടിയും ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞാല്‍ ആരും ഒന്ന് അമ്പരക്കും.  

ജീവിതത്തില്‍ പിന്തുടരുന്നതും, പാലിക്കാന്‍ ശ്രമിക്കുന്നതും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍. ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതും ഗാന്ധിയന്‍ ചിന്താധാര. എല്ലാം തുടങ്ങുന്നത് സ്വന്തം ഗ്രാമത്തില്‍ നിന്ന്.  അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ദ്വാരക ഹോട്ടലില്‍ കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി മുടങ്ങാതെ തുടരുന്ന ഒരു കാര്യമുണ്ട്. പൊതുജനത്തിന് ഇവിടെയെത്തിയാല്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ദിനപത്രങ്ങളും മാസികകളും ലഭ്യമാണ്. എപ്പോഴും തുറന്ന് പ്രവര്‍ത്തിക്കുന്ന ഒരു പബ്ലിക് ലൈബ്രറി എന്ന് വിശേഷിപ്പിക്കാം.  

മഹാത്മാഗാന്ധിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ 50,000 കോപ്പികളാണ് മുപ്പത്തടത്തെ 5000 വീടുകളിലും വിവിധ സ്‌കൂളുകളിലും സ്ഥാപനങ്ങളിലുമായി സൗജന്യമായി വിതരണം ചെയ്തത്.  

പ്രകൃതിയെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും ശ്രദ്ധേയം.  മുപ്പത്തടത്തെ 5000 വീടുകളിലും വിവിധ സ്‌കൂള്‍-കോളേജുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കായി 50,000 തുണി സഞ്ചികളാണ് ഈ ലക്ഷ്യം മുന്‍ നിര്‍ത്തി വിതരണം ചെയ്തത്. വൃക്ഷയജ്ഞ എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതിയിലൂടെ 10,001 ഫലവൃക്ഷ തൈകളാണ് മുപ്പത്തടത്തും പരിസര പ്രദേശങ്ങളിലുമായി വിതരണം ചെയ്തത്.

വേനലില്‍ ദാഹജലം കിട്ടാതെ വലയുന്ന പക്ഷികള്‍ക്കുവേണ്ടി വിഭാവനം ചെയ്തതാണ് ജീവജാലത്തിന് ഒരു മണ്‍പാത്രം പദ്ധതി. ഇത് പ്രകാരം 10,001 മണ്‍കുടങ്ങളാണ് പക്ഷികളുടെ ദാഹമകറ്റുന്നതിന് വേണ്ടി തീര്‍ത്തത്. 2016 ലാണ് ഇതിന്റെ തുടക്കം. ഇപ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളിലേക്കുമായി ഈ പദ്ധതി വ്യാപിപ്പിച്ചു. ഒരു ലക്ഷത്തോളം കുട്ടികളാണ് ഇതില്‍ പങ്കാളികള്‍.

മരം ഒരു വരം എന്ന ചൊല്ല് യാഥാര്‍ത്ഥ്യമാക്കുന്നതിന് രണ്ട് ലക്ഷത്തോളം ഫലവൃക്ഷ തൈകളാണ് എറണാകുളത്തും സമീപ ജില്ലകളിലുമായി വിതരണം ചെയ്തത്. 2015 ല്‍ പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ച ഈ യജ്ഞത്തിന്റെ തുടര്‍ച്ചയെന്നോണം ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ‘എന്റെ മരം’ പദ്ധതിക്ക് രൂപം  നല്‍കി.  

ഗാന്ധിയില്‍ ദര്‍ശനങ്ങളില്‍ ഊന്നിയാണ് ശ്രീമന്‍ നാരായണന്റെ ഓരോ ചുവടുവയ്‌പ്പും. കണ്ണുകൊണ്ടും മനസ്സുകൊണ്ടും ഹൃദയം കൊണ്ടും ഗാന്ധിജിയെ വായിക്കാം എന്ന സന്ദേശം പകര്‍ന്നുകൊണ്ട് മഹാത്മാവിന്റെ മഹാദര്‍ശനം പദ്ധതിക്ക് തുടക്കം കുറിച്ചത് 2019 ലെ വായനാദിനത്തിലാണ്. മുപ്പത്തടം ഗ്രാമത്തിലെ അയ്യായിരം വീടുകളില്‍ ഗാന്ധിജിയുടെ ഫ്രെയിം  ചെയ്ത ഫോട്ടോയാണ് ഇതിന്റെ ഭാഗമായി സമര്‍പ്പിച്ചത്.  

ശ്രീമന്‍ നാരായണന്റെ ശ്രദ്ധേയമായ ആശയമാണ് നടാം, നനയ്‌ക്കാം, നടയ്‌ക്കല്‍ വയ്‌ക്കാം പദ്ധതി. തുളസി, കൂവളം, ചെത്തി എന്നിവയുടെ ഒരു ലക്ഷത്തോളം തൈകളാണ് ക്ഷേത്രങ്ങള്‍ മുഖേന സൗജന്യമായി വിതരണം ചെയ്തത്. മാതാവും പിതാവും ഗുരുവുമായ പ്രകൃതി എല്ലാത്തിനുമുപരി ഈശ്വരനുമാണെന്ന ചിന്തയാണ് ഇതിന് പിന്നില്‍.  കോവിഡ് 19 പിടിമുറുക്കിയപ്പോഴും  അദ്ദേഹത്തിന്റെ പൗരബോധം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊറോണയുടെ തുടക്കത്തില്‍ തന്നെ 50,000 തുണികൊണ്ടുള്ള മാസ്‌കുകളാണ് വിതരണം ചെയ്തത്. മുപ്പത്തടത്തെ ഗ്രാമീണര്‍ക്കെല്ലാം അത് ഏറെ പ്രയോജനപ്പെടുകയും ചെയ്തു. വിതരണം ഇപ്പോള്‍ ഒരു ലക്ഷവും കടന്നു.  

നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനാണ് ശ്രീമന്‍ നാരായണന്‍. അതില്‍ പ്രധാനമാണ് ഷൈനിങ് വേള്‍ഡ് കംപാഷന്‍ അവാര്‍ഡ്. ദി സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ നല്‍കുന്ന ഈ അവാര്‍ഡിന് അദ്ദേഹത്തെ അര്‍ഹനാക്കിയത് ജീവജാലത്തിനൊരു മണ്‍പാത്രമെന്ന പദ്ധതിയാണ്. അവാര്‍ഡിനോളംതന്നെ സന്തോഷം നല്‍കുന്നതാണ് അദ്ദേഹത്തെ തേടിയെത്തിയ മാര്‍പ്പാപ്പയുടെ സന്ദേശം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന മൈ റിവര്‍ എന്ന കൃതി ശ്രീമന്‍ നാരായണന്‍ മാര്‍പ്പാപ്പക്ക് അയച്ചിരുന്നു. അതിനുള്ള മറുപടിയായിരുന്നു ആ സന്ദേശം. എന്റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ അങ്ങയെ സ്മരിക്കുമെന്നും, അങ്ങയുടെ ക്ഷേമത്തിനും സമാധാനത്തിനും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ എന്നുമായിരുന്നു ആ ആശംസാ സന്ദേശം.  

പരിസ്ഥിതിയുടെ ആരോഗ്യം പോലെ പ്രധാനമാണ് വ്യക്തികളുടെ ആരോഗ്യവും എന്ന് ചിന്തയില്‍ നിന്നാണ് ‘യോഗ ആരോഗ്യത്തിന്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. യോഗയെക്കുറിച്ച് പ്രതിപാദിക്കുന്ന നിരവധി പുസ്തകങ്ങളാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം എത്തിച്ചുനല്‍കിയത്. ഗ്രന്ഥകാരന്‍ കൂടിയാണ് ശ്രീമന്‍ നാരായണന്‍. ജീവിതത്തിരക്കുകള്‍ക്കിടയിലും കാമ്പുള്ള കഥയും കവിതയും നോവലുമൊക്കെ എഴുതുന്നതിനും അദ്ദേഹം സമയം കണ്ടെത്തി. കുട്ടികളുടെ ഗുരുദേവന്‍, എന്റെ പുഴ, സുദര്‍ശനം, ദക്ഷിണായനം, മഹാഗുരു, സതേണ്‍ ജേര്‍ണി, കാക്കപ്പൂവേ നീയും വേണം, ഉണ്ണികളുടെ അമ്മ, എന്റെ ഗ്രാമം എന്നിവയാണ് പ്രധാന കൃതികള്‍. ടെലി-ക്രിട്ടിക് അവാര്‍ഡ്, ഭാരത് പത്രിക സാഹിത്യ പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം, നവ കേരള പുരസ്‌കാരം, തിരുവനന്തപുരം ഉത്രാടം തിരുനാള്‍ കള്‍ച്ചറല്‍ സെന്ററിന്റെ കേരളശ്രീ പുരസ്‌കാരം, എസ്.കെ. പോറ്റേക്കാട്ട് പരിസ്ഥിതി സംരക്ഷണ പുരസ്‌കാരം, വനമിത്ര പുരസ്‌കാരം, ഗാന്ധി ദര്‍ശന്‍ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായി.  

ജീവിതം പരിസ്ഥിതിക്കും സമാജത്തിനുമായി സമര്‍പ്പിച്ച് മാതൃകയാവുകയാണ് ശ്രീമന്‍ നാരായണന്‍. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ വഴികാട്ടിയായി സ്വീകരിച്ചിരിക്കുന്ന ഇദ്ദേഹം, പ്രകൃതിയില്ലെങ്കില്‍ മാനവനില്ലെന്ന് നമ്മെ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു, സ്വകര്‍മ്മങ്ങളിലൂടെ.

Tags: narayanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ഭരത് ഗോപിയേയും ചെയ്തത്‌ സച്ചിദാനന്ദന്മാരും ചരുവില്‍മാരും ഓര്‍ക്കണം : വിജയകൃഷ്ണന്‍

Varadyam

നേരിന്റെ നാരായവുമായി

Kerala

നമ്പി നാരായണനെ രാജ്യദ്രോഹിയാക്കിയത് ഇടത് വലത് സര്‍ക്കാരുകള്‍: വി.മുരളീധരന്‍

India

ആ പുഞ്ചിരി നല്‍കിയ ആത്മവിശ്വാസം

Kerala

പക്ഷിമൃഗാദികള്‍ക്ക് ദാഹമകറ്റാന്‍ മണ്‍പാത്രവിതരണം; മലയാളിയായ നാരായണന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.