തിരുവനന്തപുരം: അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ കുടുംബത്തിന് താങ്ങാകാന്‍ സേവാഭാരതി. ജീവിതം എങ്ങനെ മുമ്പോട്ട് കൊണ്ടുപോകും എന്ന ആശങ്കയിലായ കുടംബത്തിന് എല്ലാ പിന്തുണയും നല്കാന് സേവാഭാരതി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സേവാഭാരതിയുടെ പുനര്‍ജ്ജനി കൗണ്‍സിലിംഗ് പദ്ധതിയില്‍ ജോലി നല്കുവാനും തയ്യാറാണ് എന്ന് അധികൃതര്‍ അറിയിച്ചു.
മക്കളുടെ ആഗ്രഹ പ്രകാരമുള്ള ഉന്നത വിദ്യാഭ്യാസം നല്കാന് വേണ്ട സഹായങ്ങളും നല്‍കുമെന്ന് ഉറപ്പ് നല്കി. മൂത്ത മകള്‍ക്ക് മെഡിസിന് പഠിക്കുവാനാണ് ആഗ്രഹിക്കുന്നത്. കായംകുളം സേവാഭാരതി പ്രവര്‍ത്തകര്‍ വീട് സന്ദര്‍ശിച്ച് ആവശ്യമായ സഹായങ്ങള്‍ അനില്‍ പനച്ചൂരാന്റെ കുടുംബത്തിന് നല്‍കുമെന്ന് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: