പുനലൂര്‍: കാലം തെറ്റിയെത്തിയ വേനല്‍ മഴയില്‍ കുറ്റാലം ജലപാതത്തില്‍ ശക്തമായ നീരൊഴുക്ക്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കുറ്റാലം ജലപാതത്തില്‍ ഏറെ കാലത്തിന് ശേഷം ഏറ്റവും ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. നിരവധി സഞ്ചാരികളും എത്തി തുടങ്ങി.
വന മേഖലയിലെ നീരുറവകളില്‍ നിന്നുമെത്തുന്ന ജലം ഏറെ ഔഷധസസ്യങ്ങളെ തട്ടി തലോടിയെത്തുന്നതിനാല് ഇവിടുത്തെ കുളിയും ഏറെ വിശേഷപ്പെട്ടതാണ്. ഇവിടെ കുളി കഴിഞ്ഞ് സമീപത്തു തന്നെയുള്ള കുറ്റാലേശ്വരം ശിവക്ഷേത്ര ദര്‍ശനവും കഴിഞ്ഞാണ് സഞ്ചാരികള്‍ മടങ്ങുക.
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ നിശ്ചിത ആളുകളെ മാത്രമേ ഇവിടേയ്ക്ക് കടത്തിവിടുന്നുള്ളു. ഇതിന് പുറമെ കുംഭാവുരുട്ടി, പാലരുവി ജലപാതങ്ങളിലും നീരൊഴുക്ക് ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: