ന്യൂദല്‍ഹി: ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തില്‍ കുതിച്ചുവളരുന്ന ടെസ് ലയുടെ ഉടമസ്ഥനും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനുമായ ഇലോണ്‍ മസ്കും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒന്നിച്ച് നില്ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ബിജെപി.
ഇന്‍സ്റ്റഗ്രാമില്‍ ബിജെപി പങ്കുവെച്ച ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ‘പ്രധാനമന്ത്രി നരേന്ദ്രമോദി ടെസ്ല കമ്പനി സിഇഒയുമായി 2015ല്‍ സാന്‍ജോസില്‍ സംവദിക്കുമ്പോള്‍’ എന്ന അടിക്കുറുപ്പോട് കൂടിയ ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. ടെസ് ല കമ്പനിയുടെ പുതിയ കാമ്പസ് ബാംഗ്ലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഭാഗമായാണ് ഈ ചിത്രം ബിജെപി ഇന്‍സ്റ്റഗ്രാമില്‍ പ്രസിദ്ധീകരിച്ചത്.
ഇരുവരും ഹസ്തദാനം ചെയ്ത് ഒരു ടെസ് ല കാറിന് സമീപം നില്ക്കുന്ന ഈ ചിത്രം 2015ല്‍ എടുത്തതാണ്. അഞ്ചുവര്‍ഷം മുമ്പുള്ള യുഎസ് സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മണിക്കൂര്‍ നേരം ടെസ്ല കാമ്പസ് ചുറ്റിനടന്ന് കണ്ടിരുന്നു.
ബിജെപിയുടെ ട്വിറ്റര്‍ പോസ്റ്റില്‍ ഇതേ ചിത്രം ‘ബാംഗ്ലൂര്‍ യൂണിറ്റോടെ ടെസ്ല ഇന്ത്യയിലേക്ക് ഡ്രൈവ് ചെയ്യുന്നു’ എന്ന അടിക്കുറിപ്പോടെ നല്‍കിയിട്ടുണ്ട്. ‘ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ആഗ്രഹിച്ച ലോകത്തിലെ ഒന്നാമത്തെ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ബാംഗ്ലൂരുവില്‍ അവരുടെ ഓഫീസ് സ്ഥാപിച്ചു. കര്‍ണ്ണാടക തലസ്ഥാനമായ ബാംഗ്ലൂരുവില്‍ രജിസ്ടേഡ് ഓഫീസുള്ള ടെസ് ല ജനവരി എട്ടിന് ടെസ് ല ഇന്ത്യ മോട്ടോഴ്സ് ആന്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സംഥാപിച്ചു.’ ട്വിറ്റര്‍ പോസ്റ്റിനൊപ്പം ചേര്‍ത്ത കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: