ഏറ്റവും പുതിയ ടാറ്റ സഫാരിയുടെ ആദ്യ യൂണിറ്റിന്റെ ചിത്രം പുറത്ത്. ഉത്പാദനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ആദ്യ സഫാരിയുടെ ചിത്രത്തിനൊപ്പം വാഹത്തിന്റെ പൂര്‍ണ ചിത്രങ്ങളും ടാറ്റ മോട്ടേഴ്സ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഷെയര്‍ ചെയ്തു. മഹാരാഷ്ട്രയിലെ പൂനയിലുള്ള പ്ലാന്റില്‍ ഒരുങ്ങുന്ന ഈ എസ്യുവി റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറക്കുമെന്നാണ് സൂചന. നിര്‍മാണം പൂര്‍ത്തിയായ ആദ്യമോഡലിന്റെ ചിത്രമാണ് ഇന്ന് ഇന്‍സ്റ്റയില്‍ നല്‍കിയത്.
ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയിലാണ് സഫാരി എസ്യുവിയും. ടാറ്റ ഹാരിയര്‍ എസ്യുവിയുമായി രൂപത്തില്‍ സാമ്യമുണ്ട്. ഹെഡ്ലൈറ്റ്, ഡിആര്‍എല്‍, ഫോഗ്ലാമ്പ്, ബംമ്പര്‍ തുടങ്ങിയ ഭാഗങ്ങളെല്ലാം സമാനമെങ്കിലും ബൈ ആരോ ഡിസൈനിലുള്ള ഗ്രില്ല് ഹാരിയറില്‍നിന്ന് വ്യത്യസ്തമാക്കുന്നു. പുതിയ ഡിസൈനിലുള്ള ഡയമണ്ട് കട്ട് അലോയി വീലുകളും ക്രോമിയം സ്ട്രിപ്പില്‍ സഫാരി ബാഡ്ജിംഗ് നല്‍കിയിട്ടുള്ള റൂഫ് റെയിലും വശങ്ങളുടെ സൗന്ദര്യം കൂട്ടുന്നു.
ഇങ്ങനെ നിരവധി പ്രത്യേകതകള്‍ അടങ്ങിയതാണ് പുതിയ വാഹനം. ഇന്റീരിയറിന്റെയും ഇരിപ്പിടങ്ങളുടെയും പ്രത്യേകത മനസിലാകുന്ന തരത്തിലുള്ള ചിത്രങ്ങളും ഡിസൈന്‍ ശൈലിയെക്കുറിച്ചുള്ള ടീസറുകളും ടാറ്റ മോട്ടേഴ്സ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഒമേഗ പ്ലാറ്റ് ഫോമിലാണ് സഫാരിയും ഒരുങ്ങുന്നത്. കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ഗ്രാവിറ്റാസിനെയാണ് സഫാരി എന്ന പേരില്‍ ടാറ്റ വിപണിയിലെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: