കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതമെന്ന ആഹ്വാനം ഏറ്റെടുത്ത് വിദേശമലയാളികള്‍. ഇന്‍ഫ്രാസ്ട്രക്ചറല്‍, നഗരാസൂത്രണ മേഖലകളില്‍ പതിറ്റാണ്ടുകളായി നിര്‍ണായക പങ്കുവഹിച്ചിരുന്നവര്‍ ഒരുമിച്ച് കൂടിയാണ് നിര്മ്മാണ് ഭാരതി ഹോള്‍ഡിങ് കമ്പനി എന്ന പേരില്‍ പുതിയ സംരംഭം തുടങ്ങിയത്. ഇതിന്റെ ഉദ്ഘാടനം 15ന് എളമക്കര ഭാസ്കരീയത്തില്‍ നടക്കും.
സി.വി. ആനന്ദബോസ് ഭാരതി ഹോള്‍ഡിങ് കമ്പനിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി വി. മുരളീധരന് കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്യും. ഓഫീസ് ഉദ്ഘാടനം കൊച്ചിന് ഷിപ്പ്യാര്ഡ് സിഎംഡി മധു എസ്. നായര്‍ നിര്‍വഹിക്കും. കമ്പനിയുടെ ആദ്യ അനുബന്ധ സംരംഭമായ ഭൂമിത്ര കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉദ്ഘാടനം ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നിര്‍വഹിക്കും. ആര്. ഹരി, എസ്. സേതുമാധവന്, എ.ആര്. മോഹന്‍ എന്നിവര്‍ സംസാരിക്കും. ഇന്ത്യയിലെവിടെയും ചെറുതും വലുതുമായ ഏത് സംരംഭവും എറ്റെടുക്കുമെന്ന് ചെയര്മാന് ഹരിലാല്‍ പരമേശ്വരന്, എംഡി സിബി മണി എന്നിവര്‍ അറിയിച്ചു.
ഗള്‍ഫില്‍ വിവിധ മേഖലകളില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്കും നിര്‍മാണരംഗത്തെ ചെറുകമ്പനികള്ക്കും നിര്മ്മാണ് ഭാരതിയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: