ഭോപ്പാല്‍: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശത്തെ എതിര്‍ത്ത് വിവാദ പ്രസ്താവന നടത്തി മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ സിംഗ് വര്‍മ. പെണ്‍കുട്ടിക്ക് 15-ാം വയസില്‍ പ്രത്യത്പാദനം നടത്താന്‍ കഴിയുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രസ്താവനയ്ക്കെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന് നോട്ടിസ് നല്കി.
‘ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച് ഒരു പെണ്‍കുട്ടിക്ക് 15-ാം വയസില്‍ പ്രത്യുത്പാദനം നടത്താന്‍ കഴിയും. മുഖ്യമന്ത്രി ഡോക്ടറോ ശാസ്ത്രജ്ഞനോ ആണാ?. എന്തടിസ്ഥാനത്തിലാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18-ല്‍നിന്ന് 21 ആക്കി ഉയർത്തേണ്ടത്.’- സജ്ജന്‍ സിംഗ് വര്‍മ ഭോപ്പാലില്‍ പറഞ്ഞു.
ഇത്തരമൊരു പ്രസ്താവന നടത്താനുണ്ടായ കാരണവും ന്യായീകരണവും ആവശ്യപ്പെട്ടാണ് ബാലാവകാശ കമ്മിഷന് നോട്ടിസ് നല്‍കിയത്. രണ്ടു ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടിസിലുണ്ട്. ജനുവരി 11ന് നടന്ന ചടങ്ങിലായിരുന്നു പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയര്‍ത്താമെന്ന നിര്‍ദേശം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് മുന്നോട്ടുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: