മോഹന കണ്ണന്
പ്രതാപശാലിയായ ശിവാജി സന്ധിക്കായി യാചിക്കാന്‍ കാരണമെന്താണ്? എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല, ബുദ്ധിപ്രവര്ത്തിക്കുന്നില്ല; എന്നിരുന്നാലും ഖാന് സഗര്‍വം പറഞ്ഞു-താങ്കളുമായി യുദ്ധം ചെയ്യാനാണ് ഇത്ര ദൂരം സഞ്ചരിച്ച് നാം എത്തിയിരിക്കുന്നത്, യുദ്ധമല്ലാതെ സന്ധി വിഷയം ചര്‍ച്ച ചെയ്യുന്നത് എന്നെപ്പോലുള്ള ബാദശാഹിന്റെ സര്‍ദാര്‍ക്ക് യോജിച്ചതല്ല എന്ന് മറുപടി നല്കി. തന്റെ പരാക്രമം പ്രദര്‍ശിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടും സന്ധി ചെയ്താല്‍ എന്നതുകൊണ്ട് സന്ധി പ്രസ്താവന ഖാന് അംഗീകരിച്ചില്ല.
ബീജാപ്പൂരിലേക്കും ശിവാജി ഒരു പത്രം എഴുതി. അതില്‍ ഇങ്ങനെ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. ഇന്ന് ഞങ്ങളെ മുക്കിക്കൊല്ലാനാണ് ജയസിംഹന് വന്നതെങ്കില്‍ നാളെ ആദില്‍ശാഹി സാമ്രാജ്യത്തെയും മുക്കും. മുഴുവന്‍ ദക്ഷിണ പ്രദേശത്തെയും വിഴുങ്ങുക എന്നതാണ് അയാളുടെ ഉദ്ദേശ്യം. നമ്മള് രണ്ടുപേരും ചേര്‍ന്ന് ജയസിംഹനെ നേരിട്ടില്ലെങ്കില്‍ നമ്മുടെ രണ്ടുപേരുടേയും ഭവിഷ്യം അന്ധകാരത്തിലാകും. എന്നാല്‍ ദില്ലിബാദശാഹയെ അപേക്ഷിച്ച് ശിവാജിയില്നിന്നായിരുന്നു ബീജാപ്പൂരിന് കൂടുതല്‍ ഭയം. അതുകൊണ്ട് ബീജാപ്പൂര്‍ സുല്‍ത്താന്‍ ശിവാജിയുടെ എഴുത്തില്‍ മോഹിതനായില്ല.
മിര്‍ഝാരാജാ ജയസിംഹന് ശിവാജി ബീജാപ്പൂരില്‍ ആദില്‍ശാഹയ്ക്ക് പത്രം അയച്ച വിവരം അറിഞ്ഞു. അതോടെ ജയസിംഹന് ഹൃദയമിടിപ്പ് തുടങ്ങി. ശിവാജി ബീജാപ്പൂരിനെ എങ്ങനെയും സ്വപക്ഷത്തു ചേര്‍ത്താല്‍ അത് വലിയ അനര്‍ത്ഥം ഉണ്ടാക്കും. അതൊഴിവാക്കാന് എങ്ങനെയും ശിവാജിയുടെ സന്ധി പ്രസ്താവന അംഗീകരിച്ച് കീഴ്പ്പെടുത്തുന്നതാണ് നല്ലതെന്നു നിശ്ചയിച്ചു. സന്ധിക്കുള്ള അനുമതിക്കായി ജയസിംഹന് ഔറംഗസേബിന് പത്രം അയച്ചു.
ശിവാജി വീണ്ടും രാജദൂതനായി രഘുനാഥപന്തിനെ ജയസിംഹന്റെ അടുത്തയച്ചു. ആയുധം എടുക്കാതെ സ്വയം ശിവാജി എല്ലാ അപരാധവും പൊറുക്കണമെന്ന അപേക്ഷയുമായി ബാദശാഹയെ സമീപിക്കുകയാണെങ്കില്‍ ഒരുപക്ഷേ ഈശ്വരസ്വരൂപമായ ബാദശാഹ ക്ഷമിച്ചേക്കാം എന്ന് ജയസിംഹന് മറുപടിയയച്ചു. ശിവാജിക്ക് പകരം മകനായ സംഭാജിയെ അയക്കാമെന്ന പ്രസ്താവനയും ജയസിംഹന് തള്ളിക്കളഞ്ഞു. അവസാനം, എന്റെ ജീവാപായം സംഭവിക്കില്ലെന്ന് താങ്കള്‍ ഉറപ്പ് തരികയാണങ്കില്‍ ഞാന്‍ വന്നുകാണാന്‍ തയ്യാറാണെന്ന് ശിവാജി സന്ദേശമയച്ചു. ജയസിംഹന് വളരെ സന്തോഷമായി. ജയസിംഹന് ശിവാജിക്ക് മറുപടിയയച്ചു. ഞാന്‍ എന്റെ പുത്രനായ രാമസിംഹനെപ്പോലെ താങ്കളെ കണക്കാക്കുന്നു, താങ്കള്‍ക്ക് ഒരപായവും സംഭവിക്കില്ലെന്ന് ഞാന്‍ വാക്കു തരുന്നു. വാഗ്ദാനത്തിന്റെ പ്രതീകമായി ജയസിംഹന് പൂജയുടെ പ്രസാദമായ തുളസീദളവും ബില്വപത്രവും രഘുനാഥപന്തിന്റെ കൈയില്‍ കൊടുത്തയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: