കൊറോണ മഹാമാരി തീര്‍ത്ത ഇടവേളകള്‍ക്ക് ശേഷം തിയറ്ററില്‍ എത്തിയ ‘മാസ്റ്റര്‍’ ഏറ്റെടുത്ത് സിനിമാ പ്രേമികള്‍. ഇളയദളപതി വിജയുടെ സിനിമയ്ക്ക് കേരളത്തില്‍ സമ്മിശ്രപ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലൊട്ടാകെ ആയിരത്തിലധികം സ്ക്രീനുകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
തമിഴ്നാട്ടില്‍ എണ്ണൂറില്‍ അധികം തിയേറ്ററുകളിലും കേരളത്തില്‍ 500 തിയറ്ററുകളിലുമാണ് സിനിമ പ്രദര്‍ശനം തുടരുന്നത്. വിജയ്ക്കൊപ്പം മക്കള്‍സെല്‍വം വിജയ് സേതുപതിയും ഒന്നിക്കുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
മാസ് ചിത്രമാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ യുഎഇ പോലുളള സ്ഥലങ്ങളില്‍ ജനുവരി 12ന് ആദ്യ പ്രദര്‍ശനം നടന്നു.
തമിഴ്നാട്ടില്‍ ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റു പോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്. തിരുവനന്തപുരം ജില്ലയില്‍ വിജയ് ഫാന്‍സ് വന്‍ ആഘോഷമാക്കിയാണ് റിലീസ് നടത്തിയത്. കേക്കു മുറിച്ചും പടക്കം പൊട്ടിച്ചുമാണ് സിനിമയെ വരവേറ്റര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: