കൊച്ചി: കേരളം ഉൾപ്പെടെ രാജ്യത്തെ യന്ത്രവത്കൃത മത്സ്യബന്ധന വിപണിയിൽ മുന്നേറി ഗർവാറെ ടെക്നിക്കൽ ഫൈബേഴ്സ്. രാജ്യത്തെ ഏറ്റവും വലിയ സാങ്കേതിക ടെക്സ്റ്റൈൽ നിർമാതാക്കളിൽ ഒന്നായ ഗർവാറെ ടെക്നിക്കൽ ഫൈബേഴ്സ് ലിമിറ്റഡ് (ജിടിഎഫ്എൽ) ആണ് വളർച്ചയുടെ പാതയിൽ പുതിയ മുന്നേറ്റം കുറിക്കുന്നത്. ജിഡിപിയുടെ ഒരു ശതമാനത്തോളം സംഭാവന ചെയ്യുന്ന മത്സ്യബന്ധന മേഖല ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ സുപ്രധാന പങ്കാണ് വഹിക്കുന്നത്.
ശാസ്ത്രീയമായി, മികച്ച രീതിയിൽ രൂപകൽപ്പന ചെയ്തതാണ് ഗർവാറെ മത്സ്യബന്ധന വലകളെന്നും ശരിയായ തരത്തിലുള്ള മത്സ്യങ്ങളെ മാത്രമേ അവ പിടികൂടൂ എന്നും ഗർവാറെ ടെക്നിക്കൽ ഫൈബേഴ്‌സ് സിഇഒ ഷുജോൾ റഹ്മാൻ പറഞ്ഞു. “ജിടിഎഫ്എൽ നിർമിക്കുന്ന ഫിഷിംഗ് വലകൾക്ക് ടൺകണക്കിന് ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. വ്യത്യസ്ത തരത്തിലുള്ള മത്സ്യങ്ങൾ പിടിക്കാൻ വ്യത്യസ്തതരം ഫൈബറും നെറ്റിംഗ് ഡിസൈനുമാണ് ഉപയോഗിക്കുന്നത്. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരുമായുള്ള അടുത്ത ഇടപെടലും ആശയവിനിമയവും വഴി ട്രോളറുകളുടെ ഇന്ധന ഉപഭോഗം കുറയ്‌ക്കാനും ഉയർന്ന അളവിൽ മത്സ്യം പിടിക്കാനും വലകളിൽ നൂതനമായ ഡിസൈനുകൾ സൃഷ്ടിക്കാനും ഞങ്ങൾ സഹായിക്കുന്നുണ്ട്.
മത്സ്യബന്ധന മേഖലയിലെ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ മറികടക്കാനും ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താനുമുളള ശ്രമത്തിലാണ് ഞങ്ങളുടെ ഗവേഷണ വിഭാഗം. സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങളും ഡിസൈനിങ്ങിലെ മികവുമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.” “മത്സ്യത്തൊഴിലാളികൾക്കായി ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി പുതുമകൾ സൃഷ്ടിച്ചതിലൂടെയാണ് കമ്പനി വളർച്ച പ്രാപിച്ചത്.
ഒരു ശരാശരി ഫിഷിങ്ങ് ട്രോളറിന്റെ പ്രവർത്തനച്ചെലവിൽ 70 ശതമാനവും ഡീസൽ ചെലവാണ്. വലിവ് കുറച്ച്, അതുവഴി ഇന്ധന ഉപഭോഗം പരമാവധി കുറയ്‌ക്കുന്ന തരം വലകളാണ് രൂപകൽപ്പന ചെയ്യുന്നത്. ഒറ്റ ട്രിപ്പിൽ 50 മുതൽ 100 ലിറ്റർ വരെ ഡീസൽ ലാഭിക്കാൻ കഴിയും. ഇതുവഴി ഒരു ട്രോളറിന് പ്രതിവർഷം ഒരുലക്ഷം രൂപ വരെ ലാഭിക്കാനാവും. നൂതനമായ മത്സ്യബന്ധന വലകൾ രൂപകൽപ്പന ചെയ്യുന്നതിലാണ് ഞങ്ങൾ നിരന്തരമായി മികവ് തെളിയിക്കുന്നത്. വലിവ് കുറയ്‌ക്കുക, അതേസമയം ബോട്ടിന്റെ വേഗത നഷ്ടപ്പെടാതെ പരമാവധി മത്സ്യങ്ങൾ പിടിക്കുക, അതാണ് ഗർവാറെ വലകളുടെ വിജയം.
വല നിർമാണത്തിനുള്ള മെറ്റീരിയലും രൂപരേഖയും ഡിസൈനുമെല്ലാം ഇതിൽ നിർണായകമാണ്. എല്ലാ നിലയിലും മികവ് പുലർത്തുന്നതിനാലാണ് ഗർവാറെ ഫിഷിംഗ് വലകൾ ഇന്ത്യയിലുടനീളമുള്ള മത്സ്യത്തൊഴിലാളികൾ ഇഷ്ടപ്പെടുന്നത് “- അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: