ബത്തേരി: വാഹനമെത്തി നാലുമാസം പിന്നിട്ടിട്ടും പ്രവര്‍ത്തനം ആരംഭിക്കാതെ ബത്തേരി താലൂക്ക് ആശുപത്രിയിലെ മൊബൈല്‍ ഐസിയു. ഏറെക്കാലത്തെ ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ ഐസിയു പ്രാവര്‍ത്തിമാക്കുന്നതിന്റെ ഭാഗമായി വാഹനമെത്തിച്ചത്. ഇതിന്റെ ഭാഗമായി ഭരണാനുമതി ലഭിച്ച് ആംബുലന്‍സ് വാഹനവും എത്തിച്ചു. എന്നാല്‍ വാഹനമെത്തിച്ച് നാല് മാസം പിന്നിട്ടിട്ടും ഇതുവരെ അനുബന്ധ സംവിധാനം ഒരുക്കാത്തതിനാല്‍ മൊബൈല്‍ ഐസിയു പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
ധനകാര്യ വകുപ്പില്‍ നിന്നും ഫണ്ട് പാസായി വരാത്തതാണ് ഐസിയുവിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണമെന്നാണ് ലഭിക്കുന്ന വിവരം. അതിനാല്‍ തന്നെ വാഹനത്തിന്റെ തുക കമ്പനിക്ക് നല്‍കിയിട്ടില്ലന്നുമാണ് അറിയുന്നത്. വാഹനം വാങ്ങുന്നതിനും മൊബൈല്‍ ഐസിയുവിലേക്കുള്ള മറ്റ് ഉപകരണങ്ങള്‍ വാങ്ങുന്നതിനുമാണ് അമ്പത് ലക്ഷം രൂപ വകയിരുത്തിയത്. ജില്ലയില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ മൊബൈല്‍ ഐസിയു സംവിധാനം ഇല്ലാത്തതിനാല്‍ സാധാരണക്കാരടക്കമുള്ളവര്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
അവശ്യ സമയത്ത് മൊബൈല്‍ ഐസിയു ലഭിക്കാത്തതിനെ തുടര്‍ന്ന് മരണങ്ങള്‍ വരെ സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൊബൈല്‍ ഐസിയു സാങ്കേതിക തടസങ്ങള്‍ നീക്കി എത്രയുംപെട്ടന്ന് പ്രവര്‍ത്തയോഗ്യമാക്കണമൊണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: