Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എണ്ണയും ഡേറ്റയും…നാട്ടുകാര്‍ക്ക് ഫ്രീ ആയി മണ്ടത്തരം കൈമാറാന്‍ അവസരമുണ്ടാക്കിയ വാട്ട്സ്ആപ്പിനെ 28000 കോടിക്ക് ഫേസ്ബുക്ക് വാങ്ങിയത് എന്തുകൊണ്ട് ?

ഡേറ്റ എന്താണെന്നറിയണം, ഡേറ്റയെപ്പറ്റി സെന്‍സ് ഉണ്ടാകണം, അതുപയോഗിക്കാന്‍ സെന്‍സിബിലിറ്റി ഉണ്ടാകണം

മുരളി തുമ്മാരുകുടി by മുരളി തുമ്മാരുകുടി
Jan 12, 2021, 09:50 pm IST
in Technology
FacebookTwitterWhatsAppTelegramLinkedinEmail

Data is the new oil (ഡേറ്റ ആണ് പുതിയ എണ്ണ) എന്ന് നിങ്ങള്‍ പലവട്ടം കേട്ടിട്ടുണ്ടാകണം. കഴിഞ്ഞ വര്‍ഷം സ്പ്രിങ്ക്‌ലര്‍ വിവാദമുണ്ടായപ്പോള്‍ കേരളത്തിലെ ആളുകള്‍ തലങ്ങും വിലങ്ങും എടുത്തു വീശിയ പ്രയോഗമാണിത്.

ഇതൊരു പുതിയ പ്രയോഗമല്ല. പത്തു വര്‍ഷം മുന്‍പ് സൂപ്പര്‍ മാര്‍ക്കറ്റ് ആയ ടെസ്‌കോയുമായി ചേര്‍ന്ന് ഒരു ലോയല്‍റ്റി പ്രോഗ്രാം (ക്ലബ് കാര്‍ഡ്) തുടങ്ങിയ ക്ലൈവ് ഹംബിയാണ് ഈ പ്രയോഗം ആദ്യമായി നടത്തിയത് എന്നാണ് ഇപ്പോള്‍ പൊതുവെ കരുതപ്പെടുന്നത്.

ഈ പ്രയോഗത്തിന് പല അര്‍ത്ഥ തലങ്ങളുണ്ട്. അത് പറയുന്നതിന് മുന്‍പ് എന്താണ് ഡേറ്റ എന്നും എന്താണ് എണ്ണ എന്നും നമ്മള്‍ മനസ്സിലാക്കണം.

ഡേറ്റ എന്ന വാക്കിന് കൃത്യമായ മലയാള പരിഭാഷ ഇല്ല. വസ്തുതകള്‍, അടിസ്ഥാന വിവരങ്ങള്‍ എന്നൊക്കെയാണ് ഏകദേശ പരിഭാഷ. ഇവിടെ ‘ശേഖരിക്കപ്പെട്ട വസ്തുതകള്‍’ എന്ന പരിഭാഷയാണ് ഞാന്‍ ഉപയോഗിക്കാന്‍ പോകുന്നത്.

എണ്ണ ‘അസംസ്‌കൃത എണ്ണ, അഥവാ ക്രൂഡ് ഓയില്‍’ ആണ്. ഗള്‍ഫ് രാജ്യങ്ങളെ സന്പന്നമാക്കുകയും, നമ്മുടെയൊക്കെ കാറുകള്‍ മുതല്‍ വിമാനം വരെ ഓടിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്ന ഇന്ധനങ്ങളുടെ അടിസ്ഥാനമായ അതേ പെട്രോളിയം തന്നെ.

പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ക്രൂഡ് ഓയില്‍ എങ്ങനെ രാജ്യങ്ങളുടെ സന്പത്തിന്റെയും ശക്തിയുടെയും അടിസ്ഥാനമായോ അതുപോലെയാണ് ഡേറ്റ നാളത്തെ ലോകത്ത് പ്രസക്തമാകാന്‍ പോകുന്നതെന്നാണ് ‘ഡേറ്റ ഈസ് ദി ന്യൂ ഓയില്‍’ എന്ന പ്രയോഗത്തിന്റെ ഒരു അര്‍ത്ഥതലം.

ഇതിന് വേറെയും അര്‍ത്ഥങ്ങളുണ്ട്.

ദശ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ അറേബ്യന്‍ മരുഭൂമിയുടെ കീഴെ എണ്ണയുടെ ശേഖരം ഉണ്ടായിരുന്നു. അതവിടെ ഉണ്ടെന്ന് പോലും അറിയാതെ കഷ്ടപ്പെട്ട് ഒട്ടകങ്ങളെ വളര്‍ത്തിയും എണ്ണപ്പന കൃഷി ചെയ്തും പല തലമുറകള്‍ അതിന് മുകളില്‍ ജീവിച്ചു പോയി. ഇപ്പോഴും എത്രയോ സ്ഥലങ്ങളില്‍ എണ്ണ ശേഖരങ്ങള്‍ക്ക് മുകളിലും ചുറ്റിലുമായി എത്രയോ ആളുകള്‍ നെല്‍കൃഷി നടത്തിയും മീന്‍ പിടിച്ചും ദരിദ്രരായി ജീവിക്കുന്നു. അതുപോലെയാണ് ഡേറ്റയും. നമ്മുടെ ചുറ്റും വിലപ്പെട്ട ഡേറ്റ ഉണ്ടെന്ന് പോലും അറിയാതെ ലോകത്ത് അനവധി ആളുകള്‍ ദരിദ്രരായി ജീവിക്കുകയാണ്.

മണലാരണ്യങ്ങള്‍ക്ക് മുകളില്‍ ജീവിച്ചിരുന്ന നാടോടികളോ കടലില്‍ മീന്‍ പിടിച്ചിരുന്ന മുക്കുവരോ അല്ല ക്രൂഡ് ഓയില്‍ കണ്ടുപിടിച്ചതും വീണ്ടെടുത്തതും. അതിന് ആധുനിക ശാസ്ത്രത്തില്‍ അറിവുള്ളവര്‍ (പലപ്പോഴും വിദേശങ്ങളില്‍ നിന്നും വന്ന) വേണ്ടി വന്നു. ഡേറ്റയുടെ കാര്യവും അങ്ങനെ തന്നെയാണ്. നമ്മുടെ കയ്യിലും ചുറ്റിലും ഡാറ്റ ഉണ്ടെന്ന് നമുക്ക് തന്നെ അറിയില്ല. അത് അറിയാനും, വീണ്ടെടുക്കാനും, ഉപയോഗിക്കാനും നമുക്കുള്ള വിജ്ഞാനം മതിയാവില്ല താനും. പലപ്പോഴും മറ്റു രാജ്യങ്ങളില്‍ നിന്നും ആളുകള്‍ വരേണ്ടി വരും.

നമ്മുടെ പാടത്തിനും പറമ്പിനും കീഴെ എണ്ണ ഉണ്ടെന്ന് അറിഞ്ഞാല്‍ പോലും അത് കുഴിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ക്ക് ശതകോടികളുടെ ചിലവുണ്ട്. അതറിയുന്ന കമ്പനികള്‍ വളരെ കുറച്ചേ ആദ്യകാലത്ത് ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ നമ്മുടെ പറന്പിലുള്ള എണ്ണ കുഴിച്ചെടുക്കാനുള്ള അവകാശം ചെറിയൊരു വിലയ്‌ക്ക് കമ്പനികള്‍ക്ക് നല്‍കുക എന്നത് മാത്രമാണ് മാര്‍ഗ്ഗമുണ്ടായിരുന്നത്. ഡേറ്റയുടെ കാര്യവും അത് തന്നെയാണ്. നമ്മുടെ അടുത്ത് വിലയുള്ള ഡേറ്റ ഉണ്ടെന്ന് അറിഞ്ഞാല്‍ പോലും അത് ഉപയോഗിക്കാനുള്ള അറിവ് നമുക്ക് ഇല്ലെങ്കില്‍ അതുള്ളവര്‍ക്ക് ചെറിയ വിലയ്‌ക്ക് നല്‍കുക മാത്രമാണ് നമുക്ക് ചെയ്യാനാകുന്നത്.

ക്രിസ്തുവിനും നാലായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ കണ്ടുപിടിച്ച വസ്തുവാണ് ക്രൂഡ് ഓയില്‍. എങ്കിലും പത്തൊന്പതാം നൂറ്റാണ്ട് വരെ അതിന് ഇത്രമാത്രം വിലയോ പ്രസക്തിയോ ഉണ്ടായിരുന്നില്ല. ഒരു കാലത്ത് അസംസ്‌കൃത എണ്ണയിലെ പെട്ടെന്ന് ബാഷ്പീകരിക്കപ്പെടുന്ന ഭാഗങ്ങളെല്ലാം ബാഷ്പീകരിച്ച് കളഞ്ഞതിനു ശേഷം ബാക്കിയാകുന്ന ബിറ്റുമിന്‍ (ടാര്‍) ആയിരുന്നു ആകെ വിലയുണ്ടായിരുന്ന വസ്തു. ഇന്നിപ്പോള്‍ വിമാനത്തില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ഫ്യൂവല്‍ മുതല്‍ കപ്പലില്‍ ഉപയോഗിക്കുന്ന ബങ്കര്‍ ഓയില്‍ വരെ റിഫൈനറിയില്‍ ഡിസ്റ്റില്‍ ചെയ്ത് എടുത്തതിന് ശേഷം കിട്ടുന്ന ഏറ്റവും വില കുറഞ്ഞ വസ്തുവാണ് ടാര്‍.

ഡേറ്റയുടെ കാര്യവും ഇതുപോലെയാണ്. ഏതു ഡേറ്റയില്‍ ഏതൊക്കെ വിലയാണ് ഉള്ളതെന്നുള്ള അറിവ് മുന്‍കൂട്ടി നമുക്കില്ല. ഇന്റേണല്‍ കന്പസ്‌റ്റൈന്‍ എന്‍ജിന്‍ (Internal combustion engine) വന്നപ്പോള്‍ പെട്രോളിന് വിലയുണ്ടായത് പോലെ മറ്റു രംഗങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഡേറ്റയുടെ വിലയില്‍ മാറ്റമുണ്ടാക്കും.

ഇത്തരത്തില്‍ എണ്ണയും ഡേറ്റയും തമ്മില്‍ അനവധി സാമ്യങ്ങളുണ്ട്.

എങ്ങനെയാണ് ഡേറ്റ പുതിയ എണ്ണയാകുന്നത് ?

അതിന് ഡേറ്റ എന്താണെന്നറിയണം, ഡേറ്റയെപ്പറ്റി സെന്‍സ് ഉണ്ടാകണം, അതുപയോഗിക്കാന്‍ സെന്‍സിബിലിറ്റി ഉണ്ടാകണം

ഇതിപ്പോള്‍ വര്‍ഷാവര്‍ഷം ഐ എ എസ് അക്കാദമിയില്‍ അടവെയ്‌ക്കുന്ന സിലബസില്‍ ഡേറ്റ ഉണ്ടോ? അഞ്ചു വര്‍ഷം കൂടുമ്പോള്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ക്ക് ഡേറ്റയുടെ വിലയെപ്പറ്റി ശരിയായ അറിവ് ഉണ്ടോ?

എന്തിന് എല്ലാ ഡേറ്റകളുടെയും ആധാരമായ നമുക്ക് ഈ ഡേറ്റയെപ്പറ്റി വല്ല വിവരോം ഉണ്ടോ. നമ്മളെപ്പറ്റിയല്ലേ പൂന്താനം ‘കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമന്നീടുന്നു ഗര്‍ദ്ദഭം’ എന്ന് പാടിയത്? അതിന്റെ അര്‍ത്ഥമല്ലേ പൊതുജനം കഴുത എന്ന പ്രയോഗം?

അപ്പോള്‍ നമ്മള്‍ ചുമക്കുന്ന, കുങ്കുമത്തോളം വിലപിടിപ്പുള്ള ഈ ഡേറ്റ എവിടെയാണുള്ളത്?

എന്തുകൊണ്ടാണ് എണ്ണപ്പാടത്തിന് മുകളില്‍ ഒട്ടകങ്ങളുമായി കറങ്ങുന്ന ബെഡുവിനെപ്പോലെ ഇത്രമാത്രം ഡേറ്റയുടെ അധിപനായിട്ടും നമ്മള്‍ കഷ്ടപ്പെടേണ്ടി വരുന്നത്?

ശേഖരിക്കപ്പെട്ട വസ്തുതയാണ് ഡേറ്റ എന്ന് പറഞ്ഞല്ലോ.

ഇവിടെ രണ്ടു കാര്യങ്ങള്‍ പ്രധാനമാണ്. വസ്തുതയും ശേഖരണവും. ഇത് രണ്ടും ഉണ്ടെങ്കിലേ ഡേറ്റ ആവുകയുള്ളൂ. ഡേറ്റ ആയാലേ വിലയുണ്ടാകൂ.

ഒരു മനുഷ്യന്‍ ജനിക്കുമ്പോള്‍ മുതല്‍ വസ്തുതകളുടെ ഖനിയാണ്. ഓരോ ദിവസവും നമ്മള്‍ ജീവിക്കുന്‌പോള്‍ കൂടുതല്‍ കൂടുതല്‍ വസ്തുതകള്‍ നമ്മള്‍ ഉണ്ടാക്കുന്നു. ഇവ ഓരോന്നിനും വ്യത്യസ്തമായ മൂല്യമാണുള്ളത്.

ഉദാഹരണത്തിന് ഒരു കുട്ടി ജനിക്കുമ്പോള്‍ ആ കാര്യം നമ്മള്‍ പലയിടങ്ങളില്‍ രേഖപ്പെടുത്താറുണ്ട്. അതിനൊരു മൂല്യമുണ്ട്. ഡെമോഗ്രഫി ഈസ് ഡെസ്ടിനി. ഇന്നത്തെ ജനസംഖ്യയാണ് നാളത്തെ രാജ്യത്തിന്റെ/പ്രദേശത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത്. പോപ്പുലേഷന്‍ ഡേറ്റ എന്നത് ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനിയാണ്. ഇന്നത്തെ കുട്ടി നാളത്തെ കസ്റ്റമര്‍ ആണ്. ബേബി ഫുഡ് തൊട്ട് സ്‌കൂളുകള്‍ വരെ ആ കുട്ടിക്ക് ആവശ്യമായി വരും. വസ്ത്ര കച്ചവടക്കാര്‍ മുതല്‍ വാഹന കച്ചവടക്കാര്‍ക്ക് വരെ ലോകത്തെവിടെയെല്ലാമാണ് കുട്ടികള്‍ ഉണ്ടായിരിക്കുന്നത് എന്നതില്‍ താല്പര്യമുണ്ട്.

മുന്‍പ് പറഞ്ഞ ഡേറ്റയില്‍ ‘ഒരു കുട്ടി ജനിച്ചു’ എന്ന വിവരം മാത്രമേ ഉള്ളൂ. കുട്ടിയുടെ ഉയരം, തൂക്കം, ഏതെങ്കിലും തരത്തിലുള്ള അംഗവൈകല്യങ്ങള്‍ ഉണ്ടോ, ആണാണോ, പെണ്ണാണോ, മാതാപിതാക്കളുടെ വിദ്യാഭ്യാസം, വരുമാനം ഇതൊക്കെ പലപ്പോഴും ആശുപത്രി രേഖകളില്‍ ഉണ്ടാകും. ഇത്തരം വ്യക്തിപര ഡേറ്റയുടെ മൂല്യം വ്യക്തിപരമല്ലാത്ത വിവരങ്ങളെക്കാള്‍ വളരെ കൂടുതലാണ്.

ജനനം മുതല്‍ മരണം വരെ നമ്മള്‍ ഓരോ ദിവസവും ഇത്തരത്തില്‍ ഡേറ്റ പോയിന്റുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. ഫേസ്ബുക്കില്‍ ഓണ്‍ലൈനായിരിക്കുന്ന ഓരോ മിനിറ്റിലും നമ്മള്‍ പുതിയ പുതിയ ഡേറ്റ അവിടെ അവശേഷിപ്പിക്കുകയാണ്. ഓരോ പ്രാവശ്യവും സ്വിഗ്ഗിയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്‌പോള്‍ നമുക്ക് കിട്ടുന്നത് ഭക്ഷണവും അവര്‍ക്ക് കിട്ടുന്നത് ഡേറ്റയുമാണ്. വാട്‌സ്ആപ്പ് മുതല്‍ ജി മെയില്‍ വരെ നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന പലതും ഡേറ്റ വലിച്ചെടുക്കുന്ന യന്ത്രങ്ങളാണ്. നമുക്ക് സൗജന്യമായോ ലാഭകരമായോ എന്തെങ്കിലും ലഭിക്കുന്നുണ്ടെങ്കില്‍ അവരുടെയും പ്രധാന ലക്ഷ്യം ഡേറ്റ തന്നെയാണ്.

നാലാം വ്യവസായ വിപ്ലവത്തിന്റെ കാലത്തെ സന്പദ്വ്യവസ്ഥയിലെ അടിസ്ഥാന അസംസ്‌കൃത വസ്തു ഡേറ്റ ആണ്. അത് വലിച്ചെടുക്കാനുള്ള സംവിധാനമാണ് ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് യായി വികസിക്കപ്പെടുന്നത്. ഇതറിഞ്ഞേ നമുക്ക് നാളത്തെ ലോകത്തിന് തയ്യാറെടുക്കാനാകൂ.

ഒരുദാഹരണം പറയാം. ഇന്ന് കേരളത്തില്‍ നഷ്ടത്തില്‍ നടക്കുന്ന ഒരു പ്രസ്ഥാനമാണ് കെ എസ് ആര്‍ ടി സി. 1937 ലുണ്ടായ ട്രാന്‍വന്‍കൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്‌മെന്റിന്റെ തുടര്‍ച്ചയാണത്.

ഒരു ദിവസം മുപ്പത് ലക്ഷത്തിലധികം യാത്രക്കാര്‍ കെ എസ് ആര്‍ ടി സി വാഹനങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് വെബ്സൈറ്റ് പറയുന്നത്. ഇത് കേരള ജനസംഖ്യയുടെ പത്തില്‍ ഒന്ന് വരും. ഇതില്‍ ഒരാള്‍ ഒരു പ്രാവശ്യം ഒന്നിലേറെ ബസുകളില്‍ കയറുന്നു എന്ന് കരുതിയാല്‍ പോലും പതിനഞ്ചു ലക്ഷമായി. രണ്ടില്‍ കൂടുതല്‍ ബസില്‍ കുറച്ചു പേര്‍ കയറുന്നു എന്ന് വിചാരിച്ചാല്‍ പോലും പത്തുലക്ഷം ആളുകള്‍ ഓരോ ദിവസവും കെ എസ് ആര്‍ ടി സി കസ്റ്റമര്‍ ആണ്.

അവരുടെ പ്രായം, ലിംഗം, തൊഴില്‍, വിദ്യാഭ്യാസം, ഇമെയില്‍, കോണ്‍ടാക്ട് നന്പര്‍, ഇവരില്‍ എത്ര പേര്‍ സ്ഥിരം കെ എസ് ആര്‍ ടി സിയില്‍ യാത്ര ചെയ്യുന്നു, ആരൊക്കെയാണ് ആഴ്ചാവസാനം യാത്ര ചെയ്യുന്നത്, അതില്‍ നാട്ടുകാര്‍ എത്ര, മറു നാട്ടുകാര്‍ എത്ര, മലയാളം അറിയുന്നവര്‍ എത്ര, അറിയാത്തവര്‍ എത്ര തുടങ്ങി അവരെപ്പറ്റി എന്ത് വിവരശേഖരമാണ് കെ എസ് ആര്‍ ടി സി നടത്തിയിട്ടുള്ളത്?

ഡേറ്റ, ഓയില്‍ ആണെന്ന് പ്രവചിച്ച ക്ലൈവ് ഹന്പി എന്ന മഹാന്‍ ടെസ്‌കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വരുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു ലോയല്‍റ്റി കാര്‍ഡ് ഉണ്ടാക്കുക വഴി അവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ചെയ്തത്. കസ്റ്റമര്‍ക്ക് പല തരത്തിലുള്ള ഡിസ്‌കൗണ്ട് അതുമൂലം കിട്ടി. അവര്‍ പ്രത്യക്ഷത്തില്‍ വിലപ്പെട്ടതൊന്നും തിരിച്ചു നല്‍കിയതുമില്ല (പേരും, അഡ്ഡ്രസ്സും, ഫോണ്‍ നന്പറും ഒഴിച്ച്). മാസങ്ങള്‍ക്കകം ടെസ്‌കോ ഉപഭോക്താക്കളുടെ കൃത്യമായ പ്രൊഫൈലിങ്ങ് നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

അദ്ദേഹത്തെ പറ്റി ടെസ്‌കോയുടെ എം ഡി പറഞ്ഞത് ഇതാണ്. ‘ടെസ്‌കോയുടെ കസ്റ്റമേഴ്സിനെ കുറിച്ച് എനിക്ക് കഴിഞ്ഞ മുപ്പത് വര്‍ഷത്തില്‍ അറിയാത്ത കാര്യങ്ങളാണ് കഴിഞ്ഞ മൂന്നു മാസത്തിനകം ഇദ്ദേഹത്തിന് അറിയാവുന്നത്.’

ആ അറിവ് വെറുതെയായില്ല. ടെസ്‌കോക്കും മറ്റു സ്ഥാപങ്ങള്‍ക്കും അത് ഏറെ ഗുണകരമായി, ടെസ്‌കോയുടെ വിപണി സാന്നിധ്യം ഇരട്ടിയായി. ടെസ്‌കോയിലേക്ക് വസ്തുക്കള്‍ സപ്ലൈ ചെയ്യുന്ന നൂറു കണക്കിന് കന്പനികള്‍ക്ക് ആ ഡേറ്റ മൂല്യമുള്ളതായി. ഹന്പി കോടീശ്വരനായി. ഇതാണ് ഡേറ്റയുടെ ശക്തി.

ഇന്നും കെ എസ് ആര്‍ ടി സി യെ എങ്ങനെ രക്ഷപെടുത്താം എന്ന ചര്‍ച്ചകളില്‍ എത്ര ബസുകള്‍ കട്ടപ്പുറത്തിരിക്കുന്നു, ഏതൊക്കെ ബസ് സ്റ്റാന്‍ഡുകള്‍ വാടകക്ക് കൊടുക്കാം എന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഡേറ്റയുടെ സാധ്യതകളെ ആരും കാണുന്നതേയില്ല.

ലോകത്തെ ഒരു ആധുനിക ലോജിസ്റ്റിക്‌സ് കന്പനി കെ എസ് ആര്‍ ടി സി യെ വിലക്കെടുക്കാന്‍ ചിന്തിക്കുന്നു എന്ന് കരുതുക. അവര്‍ കെ എസ് ആര്‍ ടി സി യുടെ മൂല്യം കണക്കാക്കുന്‌പോള്‍ ആദ്യം ചിന്തിക്കുന്നത് നിരത്തിലോടുന്നതോ കട്ടപ്പുറത്തിരിക്കുന്നതോ ആയ ബസുകളെയോ, പണിയെടുക്കുന്നതോ പണിയെടുക്കാത്തതോ ആയ ജോലിക്കാരെയോ, കേരളത്തിലെ എല്ലാ നഗരങ്ങളിലും അവര്‍ക്കുള്ള റിയല്‍ എസ്‌റേറ്റിനെയോ പറ്റി ആയിരിക്കില്ല. കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്ന് പോലുമുള്ള മില്യണ്‍ യാത്രക്കാരെക്കുറിച്ച് ആയിരിക്കും. അവരുടെ ഡേറ്റയും അവരെപ്പറ്റിയുള്ള ഡേറ്റയും ആണ് ഏറ്റവും മൂല്യമുള്ളത്. പക്ഷെ ഈ ഊരുതെണ്ടിയുടെ കയ്യില്‍ എന്താണുള്ളത്? അതില്ലെങ്കില്‍ ഗുരുവിന്റെ ഖബറില്‍ മണ്ണുവാരിയിടേണ്ടി വരും !

ഇത് തന്നെയാണ് ബീവറേജ്സ്സ് കോര്‍പ്പറേഷന്റെയും സിവില്‍ സപ്പ്‌ലൈസ് കോര്‍പ്പറേഷന്റെയും കാര്യം. ലക്ഷക്കണക്കിന് കസ്റ്റമേഴ്‌സ് അവര്‍ക്കുണ്ട്. എന്നാല്‍ അവരെപ്പറ്റി കോര്‍പ്പറേഷനുകള്‍ക്ക് എന്തൊക്കെ അറിയാം? നമ്മുടെ കുടിയന്മാരെ വെയിലത്ത് നിര്‍ത്തുന്നതിന് പകരം അവര്‍ക്കൊക്കെ ഒരു സ്മാര്‍ട്ട് കാര്‍ഡ് കൊടുത്തിരുന്നെങ്കില്‍ നാളെ സ്വകാര്യവല്‍ക്കരണം വന്ന് സര്‍ക്കാര്‍ കന്പനികള്‍ പൂട്ടിപ്പോകുന്ന കാലത്ത് പെന്‍ഷനുള്ള പണം ഡേറ്റയില്‍ നിന്നും ഉണ്ടാക്കാന്‍ സാധിച്ചേനെ. കുടിയന്മാരുടെ ശാപമാകും ഇത്തരം ഐഡിയ ഒന്നും തലയില്‍ തോന്നിപ്പിക്കാത്തത്.

ഇനിയുള്ള കാലത്ത് ഡേറ്റ ഉണ്ടെങ്കില്‍ കമ്പനികള്‍ക്ക് ആസ്തിയും ലാഭവും ഒന്നുമില്ലെങ്കിലും വില താനേ ഉണ്ടാകും.

എന്തുകൊണ്ടാണ് ലോകത്തുള്ള ആര്‍ക്കും ഫ്രീ ആയി ഇമെയില്‍ ഉണ്ടാക്കി കൊടുക്കാമെന്ന് പറഞ്ഞ, ചരിത്രത്തില്‍ ലാഭം ഉണ്ടാക്കാതിരുന്ന ഹോട്ട് മെയില്‍ എന്ന സ്ഥാപനത്തെ മൈക്രോസോഫ്ട് 2800 കോടി രൂപക്ക് വാങ്ങിയത്?

എന്തുകൊണ്ടാണ് നാട്ടുകാര്‍ക്ക് മുഴുവന്‍ ഫ്രീ ആയി മണ്ടത്തരം കൈമാറാന്‍ അവസരമുണ്ടാക്കിയ വാട്ട്‌സ്ആപ്പിനെ ഫേസ്ബുക്ക് 28000 കോടി രൂപക്ക് വാങ്ങിയത്?

അതുപയോഗിക്കുന്നവരുടെ ഡേറ്റ തന്നെയാണ് അതിന്റെ ഏറ്റവും വലിയ മൂല്യം. അവിടുത്തെ സെര്‍വറോ പ്രോഗ്രാമോ ജോലിക്കാരോ ഒന്നുമല്ല. 

പക്ഷെ ഡേറ്റക്ക് മൂല്യം ഉണ്ടാകണമെങ്കില്‍ ആദ്യം ഡേറ്റ ഉണ്ടാകണം. രണ്ടാമത് അത് കന്പ്യൂട്ടറുകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ആയിരിക്കണം. മൂന്നാമത് അവ ഉപയോഗിക്കാന്‍ അറിയണം.

എന്തുകൊണ്ടാണ് കേരളത്തിന്റെ മൂന്നിലൊന്ന് ജനസംഖ്യയുള്ള യു എ ഇ എന്ന ചെറിയ രാജ്യം നിര്‍മ്മിത ബുദ്ധിയുടെ കാര്യത്തില്‍ ലോകത്തെ മുന്‍കിട രാജ്യങ്ങളില്‍ ഒന്നായത്?

നിര്‍മ്മിത ബുദ്ധിയുടെ പൂര്‍ണ്ണമായ വളര്‍ച്ചക്കും ഉപയോഗത്തിനും നമുക്ക് വേണ്ടത് ഡേറ്റ ആണ്. ഡേറ്റയുടെ കാര്യത്തില്‍ അതിന്റെ volume, variety, velocity ഇവയാണ് പ്രധാനമായിട്ടുള്ളത്.

എത്രമാത്രം ഡേറ്റ ലഭ്യമാണ്? അവ എത്ര വൈജ്യാത്യം ഉള്ളതാണ്? എത്ര വേഗത്തില്‍ ലഭ്യമാണ്?

ചെറിയ രാജ്യമായ ദുബായിക്ക് ഡേറ്റയുടെ അളവും അത്രത്തോളം കുറവായിരിക്കുമല്ലോ. നൂറ്റി നാല്പത് കോടി ജനസംഖ്യയുള്ള ഇന്ത്യയുമായി ഒരു കോടിയില്‍ താഴെ ജനസംഖ്യയുള്ള ദുബായിക്ക് ഡേറ്റ വോളിയത്തിന്റെ കാര്യത്തില്‍ മത്സരിക്കാന്‍ ഒറ്റനോട്ടത്തില്‍ കഴിവില്ല. മൂന്ന് കോടി ജനസംഖ്യയുള്ള കേരളത്തില്‍ പോലും അതിനേക്കാള്‍ കൂടുതല്‍ ഡേറ്റ ഉണ്ടാകും.

പക്ഷെ ദുബായില്‍ ഒരാളുടെ ജനനം മുതല്‍ മരണം വരെയുള്ള എല്ലാ ഡേറ്റയും കന്പ്യൂട്ടറൈസ്ഡ് ആണ്. ആളുകള്‍ യാത്രക്ക് സ്മാര്‍ട്ട് കാര്‍ഡുകളും സാധനങ്ങള്‍ വാങ്ങാന്‍ ക്രെഡിറ്റ് കാര്‍ഡും ഉപയോഗിക്കുന്നു. ഓരോ യാത്രയിലും, കച്ചവടത്തിലും ആളുകളുടെ ഡേറ്റ കുന്നുകൂട്ടുകയാണ്. അവ അതിവേഗതയില്‍ അത് ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് ലഭ്യമാവുകയാണ്.

ബ്രിട്ടീഷുകാര്‍ ഭരിച്ച രാജ്യമായതിനാല്‍ നമുക്ക് വളരെ വ്യാപകമായ ഡേറ്റ കളക്ഷന്‍ സംവിധാനം ഉണ്ട്. പക്ഷെ ഇവ പലപ്പോഴും ഡിജിറ്റല്‍ അല്ല. ഒരു ഡേറ്റയും ആര്‍ക്കും കൊടുക്കാതിരിക്കുക എന്നതാണ് നമ്മുടെ പൊതു രീതി. സര്‍ക്കാര്‍ ഡേറ്റ വിദേശ കന്പനികള്‍ക്ക് കൊടുക്കില്ല എന്ന് പറയുന്നത് സ്വാഭാവികം, നാട്ടുകാര്‍ക്ക് കൊടുക്കാന്‍ നിബന്ധനകള്‍ ഉള്ളതും മനസിലാക്കാം. പക്ഷെ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മില്‍ പോലും ഡേറ്റ പരസ്പരം കൈമാറുന്നില്ല എന്നതാണ് സത്യം. ഇവിടെയാണ് കുങ്കുമത്തിന്റെയും ഗര്‍ദ്ദഭത്തിന്റെയും കഥ പ്രസക്തമാകുന്നത്.

ഇത് ഡേറ്റയെപ്പറ്റിയുള്ള അറിവുകളുടെ ഒരു തുടക്കം മാത്രം. എന്താണ് ബിഗ് ഡേറ്റ, ഡേറ്റ അനലിറ്റിക്സ്, എങ്ങനെയാണ് ഡേറ്റയില്‍ നിന്നും നിര്‍മ്മിത ബുദ്ധി ഉണ്ടാകുന്നത്, എന്താണ് ഡേറ്റയിലെ സ്വകാര്യത, സര്‍ക്കാരില്‍ നിന്നും സ്വിഗ്ഗിയില്‍ നിന്നും പിടിച്ചെടുക്കപ്പെടുന്ന നമ്മുടെ ഡേറ്റക്ക് നമുക്ക് എന്ത് അവകാശമുണ്ട്, നമ്മുടെ സമ്മതമില്ലാതെ വിവരങ്ങള്‍ ശേഖരിക്കാമോ, ശേഖരിച്ചാല്‍ അത് വില്‍ക്കാമോ? വിറ്റാല്‍ കിട്ടുന്ന പണത്തിന്റെ ഒരംശത്തിന് നമുക്കും അവകാശമുള്ളതല്ലേ? എന്നീ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരവുമായി പിന്നീടൊരിക്കല്‍ വരാം. ചിലപ്പോള്‍ ഇക്കാര്യത്തില്‍ ഒരു സീരീസ് തന്നെ വേണ്ടി വരും.

Tags: എണ്ണയും ഡേറ്റയുംഡാറ്റമുരളി തുമ്മാരുകുടി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പാസാക്കി രാജ്യസഭ; അറിയേണ്ടതെല്ലാം

Education

എംജി സര്‍വകലാശാലയുടെ ഭാവി തുലാസില്‍; വൈറലായി ജന്മഭൂമി വാര്‍ത്ത; പങ്കുവെച്ച് മുരളി തുമ്മാരക്കൂടി

Social Trend

ചൈനയല്ല, ഇന്ത്യ പറക്കുകയാണ്; കണ്ടു നില്‍ക്കാന്‍ പോലും സുഖമാണ്, ഇന്‍ഡിഗോയുടെ അഞ്ഞൂറ് വിമാനത്തിനുള്ള ഓര്‍ഡര്‍ ചരിത്രമെന്ന് മുരളി തുമ്മാരുകുടി

India

കോവിന്‍ ആപ്പിലെ വിവരങ്ങള്‍ സുരക്ഷിതമെന്ന് സര്‍ക്കാര്‍; ഡാറ്റ ചോര്‍ന്നുവെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

Education

ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ; പ്രഷർ കുക്കറിൽ ഇട്ടു വേവിച്ചുണ്ടാക്കുന്ന വിജയങ്ങൾ

പുതിയ വാര്‍ത്തകള്‍

കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ്, ഇളക്കി മാറ്റി പൊലീസ്

റദ്ദാക്കല്‍ സാധുവല്ല; സിന്‍ഡിക്കേറ്റ് തീരുമാനമല്ല: വി സി ഡോ.സിസ തോമസ്

നരഭോജി കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത് ദൗത്യത്തിന്റെ 53 ാം ദിനത്തില്‍

ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

പോലീസാവാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ‘പോലീസാ’യ യുവതി അറസ്റ്റില്‍

ഇസ്ലാം മതം സ്വീകരിക്കണം : ഘാനയുടെ പ്രസിഡന്റിനോട് പോലും മതം മാറാൻ ആവശ്യപ്പെട്ട് ഇസ്ലാം പുരോഹിതൻ

കാളികാവിലെ കൂട്ടിലാക്കിയ നരഭോജി കടുവയെ വനം വകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

coir

കയര്‍മേഖല അഴിയാക്കുരുക്കില്‍; കയര്‍ത്തൊഴിലാളികളും ക്ഷേമനിധി ബോര്‍ഡും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies