കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടത്തിയ തെരച്ചിലില്‍ കസ്റ്റംസ് ഓഫീസറില്‍ നിന്നും മൂന്ന് ലക്ഷം പിടിച്ചെടുത്തു. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വര്‍ധിച്ചതോടെ സിബിഐയുടെയും ഡിആര്‍ഐയുടെയും സംയുക്ത സംഘം ഇന്ന് പുലര്‍ച്ചയോടെ വിമാനത്താവളത്തില്‍ എത്തി പരിശോധന നടത്തുകയായിരുന്നു.
വിമാനത്താവളത്തിലെ വിവിധ മുറികളിലും ഡ്രോയറുകളിലും സൂക്ഷിച്ച നിലയിലാണ് അന്വേഷണ സംഘം പണം കണ്ടെത്തിയത്. അടുത്തിടെ കരിപ്പൂരില്‍ സ്വര്‍ണക്കടത്തുമായി നിരവധി പേര് പിടിയിലാവുകയും ചെയ്തിരുന്നു. കസ്റ്റംസ് ഇവര്‍ക്ക് ഒത്താശ ചെയ്യുന്നുണ്ടോയെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്.
അതേസമയം കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരെയും സംഘം പരിശോധിക്കുന്നുണ്ട്. ഇവരില്‍ നിന്നും സ്വര്‍ണവും പണവും പിടികൂടിയതായും സൂചനയുണ്ട്. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണോ സിബിഐ, ഡിആര്‍ഐ പരിശോധന നടത്തുന്നതെന്ന് വ്യക്തമല്ല. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പടെ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: