Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കെഎസ്ഇബി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരമില്ല

ബാണാസുരസാഗര്‍ പദ്ധതിക്കായി തരിയോട് നോര്‍ത്ത് വില്ലേജില്‍ കെഎസ്ഇബി ഏറ്റെടുത്ത അഞ്ച് ഏക്കര്‍ ഭൂമിക്കു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല. പൊഴുതന സേട്ടുകുന്നിലെ മൈലാക്കല്‍ ജോസഫിനാണ് ഈ ദുരവസ്ഥ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2021, 10:36 am IST
in Wayanad
ബാണാസുരസാഗര്‍

ബാണാസുരസാഗര്‍

വൈത്തിരി: ബാണാസുരസാഗര്‍ പദ്ധതിക്കായി തരിയോട് നോര്‍ത്ത് വില്ലേജില്‍ കെഎസ്ഇബി ഏറ്റെടുത്ത  അഞ്ച് ഏക്കര്‍ ഭൂമിക്കു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല. പൊഴുതന സേട്ടുകുന്നിലെ മൈലാക്കല്‍ ജോസഫിനാണ് ഈ ദുരവസ്ഥ. 

നീതിക്കായി ഇതിനകം ജോസഫ് മുട്ടിയ വാതിലുകളൊന്നും തുറന്നില്ല.ഒടുവില്‍ 86ാം വയസില്‍ ജോസഫ് സമരത്തിനിറങ്ങി. അദ്ദേഹവും കുടുംബവും  വൈത്തിരി താലൂക്ക് ഓഫീസ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. ജോസഫിനു പിന്തുണയുമായി കാര്‍ഷിക പുരോഗമന സമിതിയടക്കം സ്വതന്ത്ര കര്‍ഷക സംഘടനകളും രംഗത്തുണ്ട്. 1976 മുതല്‍ ജോസഫിന്റെ കൈവശമുള്ള ഭൂമിയാണ് 1981ല്‍ കെഎസ്ഇബി ഏറ്റെടുത്തത്. തരിയോട് താണ്ടിക്കോട് എസ്‌റ്റേറ്റ് ഉടമ ഡോ. ഡി.കെ.വര്‍ഗീസ് അദ്ദേഹത്തിന്റെ കുശിനിക്കാരനായിരുന്ന പുരയിടിത്തില്‍ തോമസിനു സൗജന്യമായി നല്‍കിയ ഭൂമിയാണ് ജോസഫിന്റെ കൈവശത്തിലെത്തിയത്. 

ബന്ധുവായ തോമസ് ചെറിയ തുക  പ്രതിഫലം വാങ്ങിയാണ്  ഭൂമി ജോസഫിനു നല്‍കിയത്. ഈ സ്ഥലത്തിനു പട്ടയം നേടുന്നതിനു ജോസഫ് കല്‍പറ്റ ലാന്‍ഡ് ട്രിബ്യൂണലില്‍ അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ല. ജോസഫിന്റെ കൈവശമുള്ളതു നിക്ഷിപ്ത വനഭൂമിയാണെന്ന തെറ്റായ വിവരം തരിയോട് ജോലി ചെയ്തിരുന്ന വനം ഉദ്യോഗസ്ഥന്‍ ലാന്‍ഡ് ട്രിബ്യൂണലിനെ അറിയിച്ചതാണ് പട്ടയം അനുവദിക്കുന്നതിനു തടസ്സമായത്.  ജോസഫിനോടു വ്യക്തിവിരോധമുള്ളയാളായിരുന്നു വനം ഉദ്യോഗസ്ഥന്‍. 

തരിയോട് നോര്‍ത്ത് വില്ലേജില്‍ 1981ല്‍ 11 പേരുടെ ഭൂമിയാണ് കെഎസ്ഇബി ഏറ്റെടുത്തത്.   ഇതില്‍ ജോസഫും അവകാശികളില്ലാതെ മരിച്ച മറ്റൊരാളും ഒഴികെയുള്ളവര്‍ക്കു നഷ്ടപരിഹാരം ലഭിച്ചു. കൈവശ കുടുംബങ്ങള്‍ക്കു പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ടു 1989ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം വൈത്തിരി താലൂക്കിലെ കോട്ടപ്പടി, തൃക്കൈപ്പറ്റ, മൂപ്പൈനാട്, തരിയോട്, പടിഞ്ഞാറത്തറ, വെള്ളരിമല വില്ലേജുകളില്‍ സംയുക്ത പരിശോധന നടന്നിരുന്നു. പരിശോധനയില്‍ അര്‍ഹരെന്നു  കണ്ടെത്തിയ 477 പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും ജോസഫിനു പട്ടയമോ കൈവശരേഖയോ കിട്ടിയില്ല. 

ഭൂമിക്കു രേഖയും വൈദ്യുതി ബോര്‍ഡില്‍നിന്നു നഷ്ടപരിഹാരവും ലഭിക്കാത്ത സാഹചര്യത്തില്‍ 2002ല്‍ ജോസഫ് ഹൈക്കോടതിയെ സമീപിച്ചു. സംയുക്ത പരിശോധനയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നു  2004ല്‍ കോടതി ഉത്തരവായെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.  പ്രശ്‌നപരിഹാരത്തിനു ജോസഫ് റവന്യൂ വകുപ്പിന്റെ ഫയല്‍ അദാലത്തില്‍ അപേക്ഷ നല്‍കിയതും വിഫലമായി.  ഫയല്‍ അദാലത്തുമായി ബന്ധപ്പെട്ടു വൈത്തിരി തഹസില്‍ദാര്‍(ഭൂരേഖ) ജില്ലാ കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ജോസഫിന്റെ കൈവശമുണ്ടായിരുന്നതു തരിയോട് വില്ലേജില്‍ പഴയ സര്‍വേ നമ്പര്‍ 782/1ല്‍പ്പെട്ട വനഭൂമിയാണെന്നാണ് പറയുന്നത്. സ്ഥലത്തിനു കൈവശരേഖ നല്‍കുന്നതിനു തടസ്സമുള്ളതായി കല്‍പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 1989ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം നടന്ന സംയുക്ത പരിശോധനയുടെ രേഖകള്‍ ഓഫീസില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

Tags: landകെഎസ്ഇബിBanasura sagar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന, കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

Ernakulam

സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്: എച്ച്.എം.ടിയുടേയും എന്‍.എ.ഡിയുടേയും ഭൂമി കൈമാറി, നിര്‍മ്മാണതടസം നീങ്ങി

Kerala

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുനമ്പം ജനതയുടെ റവന്യൂ അധികാരങ്ങള്‍ പുനസ്ഥാപിക്കണം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.