വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ഡെമോക്രാറ്റുകള്‍ യുഎസ് ജനപ്രതിനിധിസഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു.
ഡെമോക്രാറ്റ് പ്രതിനിധി സിസിലിന് ആണ് ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. യുഎസ് ക്യാപിറ്റോളില്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റം ചാര്‍ത്തിയാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.
ജനവരി 12 ബുധനാഴ്ച പ്രമേയം വോട്ടിനിടും. രണ്ട് തവണ ഇംപീച്ച്ചെയ്യപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റ് എന്ന പദവിയിലേക്ക് ട്രംപിനെ എത്തിക്കാനാണ് ഡെമോക്രാറ്റുകളുടെ നീക്കം.
ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും 25ാം നിയമഭേദഗതി ഉപയോഗിച്ച് പുറത്താക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ആവശ്യപ്പെടുന്ന മറ്റൊരു പ്രമേയവും നേരത്തെ ഡെമോക്രാറ്റുകള്‍ അവതരിപ്പിച്ചിരുന്നു. പക്ഷെ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ഈ പ്രമേയത്തെ എതിര്‍ത്തു. ഇതിനെ തുടര്‍ന്നാണ് ഡെമോക്രാറ്റുകള്‍ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: