കൊല്ലം: മുന്‍കരുതലുകള്‍ എടുക്കാതിരുന്നാല്‍ കോവിഡ് മരണനിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സംയോജിത രോഗനിരീക്ഷണ വിഭാഗം നടത്തിയ പഠനങ്ങളില്‍ ഇക്കാര്യം കണ്ടെത്തിയതായി ഡിഎംഒ ഡോ. ശ്രീലത പറഞ്ഞു.
മരണനിരക്ക് ഏറ്റവും ഉയര്‍ന്ന നില്‍ക്കുന്നത് 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ്, 2.56 ശതമാനം. 71-80 പ്രായമുള്ളവരില്‍ മരണനിരക്ക് 2.25 ശതമാനം. 61 മുതല്‍ 70 വരെ പ്രായമുള്ളവരില്‍ 1.06 ശതമാനമാണിത്. 31-60 ഇടയിലുള്ളവരില്‍ 0.22 ശതമാനവും 30 വയസില്‍ താഴെയുള്ളവരില്‍ മരണ നിരക്ക് കേവലം 0.03 ശതമാനവുമാണ്.
എല്ലാ വിഭാഗത്തിലും പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയം, കിഡ്നി സംബന്ധമായ മറ്റു മാരക രോഗങ്ങള്‍ ഉള്ളവരിലും മരണനിരക്ക് താരതമ്യേന ഉയര്‍ന്നു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവിതശൈലി രോഗനിയന്ത്രണ ക്ലിനിക്കുകള്‍(എന്‍സിഡി) കൂടുതല്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: