നെടുങ്കണ്ടം: ഭക്തിയും ഗുരുമന്ത്രാക്ഷരങ്ങളും നിറഞ്ഞ് നിന്ന അന്തരീക്ഷത്തില്‍ ശാന്തിഗിരിയുടെ രാമക്കല്‍മേട് ഉപാശ്രമത്തിന് തിരിതെളിഞ്ഞു. രാവിലെ 10ന് നടന്ന ചടങ്ങില്‍ ആശ്രമം ജന. സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയാണ് നാടിന് സമര്‍പ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
ഒരു മഹാഗുരു തന്റെ ശിഷ്യനെ തേടിയ ചരിത്രവും ഒരു ശിഷ്യന് തന്റെ ഗുരുവിനെ കണ്ടെത്തിയതും ഇവിടെ നിന്നാണെന്ന് സ്വാമി പറഞ്ഞു. ഗുരു എന്ന സൂര്യനു കീഴെ ശിഷ്യപൂജിത കൊണ്ട വെയിലിന്റെ കനല്‍വഴിയാണ് ശാന്തിഗിരിയുടെ ആത്മീയ ചരിത്രമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി ചടങ്ങുകള്‍ക്ക് അധ്യക്ഷനായി. രാവിലെ 9ന് പ്രത്യേക ആരാധനക്കും പ്രാര്‍ത്ഥനാ സങ്കല്‍പ്പങ്ങള്‍ക്കും ശേഷം സന്യാസിമാര്‍ ചേര്‍ന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് തിരിതെളിയിക്കല്‍ കര്‍മ്മം നടന്നു.
ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാന തപസ്വി, ശാന്തിഗിരി ആശ്രമം തൂക്കുപാലം ഏരിയ ഇന്‍ചാര്‍ജ് സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വി എന്നിവര്‍ സംസാരിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിജയകുമാരി. എസ്. ബാബു, ഗ്രാമപഞ്ചായത്തംഗം രമ്യമോള്‍ പി.എസ്, അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്ക് മുന്‍ പ്രസിഡന്റ് എ.കെ. തങ്കപ്പന്, ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളേജ് ഡീന്‍ ഡോ. ജി.ആര്. കിരണ്‍, ശ്രീലങ്കന്‍ കോണ്‍സുലേറ്റ് അഡൈ്വസര്‍ എ. ജയപ്രകാശ്, സിന്ദൂരം ചാരിറ്റീസ് ചെയര്മാന് സബീര്‍ തിരുമല, ആര്. സതീശന്, സി.എന്‍. രാജന്, ബിനുകുമാര്‍ സി.ആര്. എന്നിവര്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചായിരുന്നു ചടങ്ങുകള്‍.
രാമക്കല്‍മേട് ഉപാശ്രമത്തിന് ജന. സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി എന്നിവര്‍ ചേര്‍ന്ന് തിരിതെളിയിച്ചപ്പോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: