വാസ്കോ: സ്ട്രൈക്കര്‍ ജോര്‍ദാന്‍ മറെയുടെ ഇരട്ട ഗോളില്‍ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്‍ ഏഴാം സീസണില്‍ രണ്ടാം ജയം. ആദ്യ പാദത്തിലെ അവസാന പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സ്് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്് കരുത്തരായ ജംഷഡ്പൂരിനെ തകര്‍ത്തു. മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടിയ മുറെയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയശില്‍പ്പി. കോസ്റ്റ ഒരു ഗോള്‍ നേടി. ജംഷഡ്പൂരിന്റെ രണ്ട് ഗോളുകളും നെര്‍ജിസ് വാല്‍സ്കിസാണ് കുറിച്ചത്.
ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പത്ത് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി പത്താം സ്ഥാനത്താണ്. അതേസമയം , ജംഷഡ്പൂര്‍ പത്ത് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
ഇരുപത്തിരണ്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. പ്രതിരോധ താരം കോസ്റ്റ നമോണൈസുവാണ് ഗോള്‍ നേിയത്. ഫക്കുണ്ടോ പെരേരയുടെ ഫ്രീ കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്്. പെരേര നീട്ടിക്കൊടുത്ത പന്ത് സ്വീകരിച്ച കോസ്റ്റ നമോണൈസു തലകൊണ്ട് പോസ്റ്റിലേക്ക് തിരിച്ചുവിട്ടു.
ഗോള്‍ വീണതോടെ പോരാട്ടം മുറുക്കിയ ജംഷഡ്പൂര്‍ മുപ്പത്തിയാറാം മിനിറ്റില്‍ ഗോള്‍ മടക്കി. നെര്‍ജിസ് വാല്സ്കീസാണ് ഗോള്‍ നേടിയത്. നെര്‍ജിസ് എടുത്ത ഫ്രീകിക്ക്് നേരെ ബ്ലാസ്റ്റേഴ്സിന്റെ വലയില്‍ കയറി നിന്നു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സ് താരം ജോര്‍ദാന്‍ മുറെയ്ക്ക് ഗോളടിക്കാന്‍ സുവര്‍ണാവസരം ലഭിച്ചു. എന്നാല്‍ ജംഷഡ്പൂര്‍ ഗോളി രഹ്നേഷ് മുറെയുടെ ഹെഡ്ഡര്‍ തട്ടയകറ്റി. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം (1-1).
രണ്ടാം പകുതിയിലും ബ്ലാസ്റ്റഴേ്സ് ആക്രമണം തുടര്‍ന്നു. അറുപത്തിയാറാം മിനിറ്റില്‍ ലാല്‍റുവാത്തര ചുവപ്പ്് കാര്‍ഡ് കണ്ട് പുറത്തായത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. പിന്നീട് പത്ത് പേരുമായാണ് കേരളാ ടീം പൊരുതിയത്. 79-ാം മിനിറ്റില്‍ ജോര്‍ദാന്‍ മറെ ബ്ലാസ്റ്റേഴ്സിനെ വീണ്ടും മുന്നിലെത്തിച്ചു. ബോക്സിന് മധ്യത്തില്‍ നിന്ന് മുറെ തൊടുത്തുവിട്ട ഷോട്ട്് വലയില്‍ കയറി. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം മറെ തന്റെ രണ്ടാം ഗോളും കുറിച്ചു. ബ്ലാസ്റ്റേഴ്സ് 3-1 ന് മുന്നില്‍. അവസാന നിമിഷങ്ങളില്‍ ശക്തമായി പൊരുതിയ ജംഷഡ്പൂര്‍ 84-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി മടക്കി. വാല്‍സ്കിസാണ് രണ്ടാം ഗോളും നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: