തിരുവനന്തപുരം: വരാനിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മൂലമാണ് ഈ മഴയെന്നാണ് വിലയിരുത്തല്‍.
ഇതിന്റെ ഭാഗമായി അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ജനവരി 14 വരെ ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏറെ നേരം നീളുന്ന മഴയ്ക്കും സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.
ജനവരി മാസത്തെ കണക്കെടുത്താല്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴയാണ് ഈ ജനവരിയില്‍ കിട്ടിയതെന്ന് കാലാവസ്ഥാവിദഗ്ധര്‍ കണക്കെടുക്കുന്നു. കോഴിക്കോട്, വയനാട് ജില്ലയില്‍ നെല്‍കൃഷിയ്ക്ക് വ്യാപകനാശമാണ് ഉണ്ടായത്. പലയിടത്തും കൊയ്തുകൂട്ടിയ നെല്ല് മുളയ്ക്കുന്ന സ്ഥിതിയുണ്ടായി. കടല്‍ക്ഷോഭം ഉണ്ടാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
ഒരിയ്ക്കലും ജനവരി മാസത്തില്‍ ഇത്രയും വലിയ മഴ ഉണ്ടായിട്ടില്ല. ഇത് പ്രകൃതിയുടെ താളം തെറ്റലിന്റെ മറ്റൊരു ഉദാഹരണമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: