തിരുവനന്തപുരം: ജന്മഭൂമി പത്രം എഴുതുന്നത് അനുസരിച്ചാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നീങ്ങുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. ഇതിനെതിരെയുള്ള ജനവികാരമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെതിരെ ബോധപൂര്‍വം നീങ്ങുകയാണെന്ന് പ്രബുദ്ധരായ ജനത തിരിച്ചറിഞ്ഞു.അന്വേഷണം തുടരട്ടെ. തദ്ദേശതിരഞ്ഞെടുപ്പിലേതു പോലെ ജനങ്ങളെ അണിനിരത്തി നേരിടും.ഗൗരവമുള്ള ഒരു പ്രഫഷനല്‍ അന്വേഷണ ഏജന്‍സിയുടെ രീതിയല്ല അവര്‍ അവലംബിക്കുന്നത്. പകരം രാഷ്ട്രീയ പ്രചാരവേലയ്ക്കുള്ള ആയുധങ്ങളായി പൂര്‍ണമായും മാറി. ഇതു കേരളത്തിലെ മാത്രം പ്രശ്നമല്ല.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് എന്നു പറയുന്നത് റവന്യൂവകുപ്പിന്റെ ഒരു ഉപവിഭാഗം മാത്രമാണ്. അതിന് ഒരു സ്വതന്ത്ര സ്വഭാവവുമില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടാക്കിയതു പോലുള്ള ഒരു ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇനി അവര്‍ക്ക് കഴിയില്ല. ജനത്തിന് അതേക്കുറിച്ച് ബോധ്യം വന്നു കഴിഞ്ഞു. അന്വേഷണവും മറ്റും എങ്ങനെ അനുകൂലമാക്കി മാറ്റാന്‍ കഴിയും എന്നാണ് ഞങ്ങള്‍ നോക്കുന്നത്.
അന്വേഷണങ്ങളുടെ പൊതു രീതി നോക്കിയാല്‍ എന്‍ഐയുടെ നിലപാടാണോ മറ്റ് ഏജന്‍സികളുടേത്? എന്‍ഐഎ കുറേക്കൂടി ഒരു പ്രഫഷനല്‍ ഏജന്‍സിയാണ് എന്നു തോന്നുന്നു. എല്ലാം അവര്‍ ചോര്‍ത്തുന്നില്ല, ബാക്കിയുള്ളവര്‍ എല്ലാം വിളിച്ചു പറയലാണ്. ഇഡിക്ക് ഒരു പവിത്രതയും ഇല്ല്. എസ് ആര് പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: