ആലപ്പുഴ: ഇസ്ലാം ഒഴികെയുള്ള എല്ലാ മതങ്ങളും യാന്ത്രികമായി മാറിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍.
ഞായറാഴ്ച റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനപ്രസംഗത്തിലാണ് മന്ത്രിയുടെ ആദിമദ്ധ്യാന്തം ഇസ്ലാം പ്രീണനം നിറഞ്ഞ വിവാദ പ്രസംഗം. ഹിന്ദുമതം ധാര്‍ഷ്ട്യമുള്ളതായതിനാല്‍ അതിന് ആകര്‍ഷണമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇസ്ലാം മതമൊഴിച്ച് മറ്റെല്ലാ മതത്തിലും മറ്റുള്ളവരോട് സ്‌നേഹം കാണിക്കാത്ത ആചാരങ്ങളാണ് ഉള്ളത്. കാരുണ്യവും സ്‌നേഹവും ഉള്ളത് ഇസ്ലാമിലാണ്,’ അദ്ദേഹം പറഞ്ഞു. ജീവകാരുണ്യവും സ്‌നേഹവുമില്ലാത്ത യാന്ത്രികതയും ആവര്‍ത്തനവിരസമായ ആചാരങ്ങളുമാണ് മറ്റ് മതങ്ങളില്‍ ഉള്ളത്. ഇസ്ലാമിലും ആചാരങ്ങളുണ്ട്. പക്ഷെ അനുകമ്പയുണ്ട്. – അദ്ദേഹം പറഞ്ഞു.
2075 ആകുമ്പോള്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ അനുയായികള്‍ ഉള്ള മതം ഇസ്ലാമായി മാറും. അന്തര്‍ലീനമായ സ്‌നേഹം, അനുകമ്പ എന്നിവ കാരണം ഇസ്ലാം അതിവേഗം വളരുന്ന മതമായി മാറിയെന്നും സുധാകരന്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ റാവുത്തര്‍ സമൂഹത്തിന് ഉടന്‍ തെന്ന ഭാഷാ ന്യൂനപക്ഷ പദവി നല്‍കും. ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് ഇത് വൈകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: