ന്യൂദല്‍ഹി: ലാറ്റിനമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റ് ചന്ദ്രികാപെര്‍സാദ് സന്തോഖി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യഅതിഥിയായേക്കും. സുരിനാമിന്റെ ഒമ്പതാമത്തെ പ്രസിഡന്റും പ്രോഗ്രസീവ് റിഫോംസ് പാര്‍ട്ടി (വിഎച്ച്പി) ചെയര്മാന് കൂടിയാണ് ചാന് സന്തോഖി എന്നറിയപ്പെടുന്ന ചന്ദ്രികാപെര്‍സാദ് സന്തോഖി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയായിരുന്നു ആദ്യം അതിഥിയായി ക്ഷണിച്ചിരുന്നത്.
2020 ജൂലൈ 16 ന് അധികാരമേറ്റ ചാന് സുരിനാമിലെ ഇന്ത്യന്‍ വംശജരുടെ നേതാവുകൂടിയാണ്. സ്ഥാനാരോഹണ ചടങ്ങില്‍ സംസ്കൃത സ്ലോഹങ്ങള് ഉരുവിട്ട് അദേഹം ലോക ശ്രദ്ധനേടിയിരുന്നു.
ബ്രിട്ടണില്‍ കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് തന്റെ വിദേശ യാത്രകളെല്ലാം തന്നെ റദ്ദ് ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലാണ് ഭാരതത്തിന്റെ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ മറ്റൊരു രാഷ്ട്രതലവനെ അതിഥിയായി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: