കൊച്ചി: ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ) ദേശീയ ജനറല്‍ സെക്രട്ടറി കെ.എ. റൗഫ് ഷെരീഫിന്റെ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി.
കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിക്കുകയും കസ്റ്റഡി നീട്ടിച്ചോദിക്കുകയും ചെയ്തു.
റൗഫ് ഷെരീഫ് ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കുവാന്‍ ശ്രമിച്ചെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് റൗഫിന്റെ ജാമ്യാപേക്ഷ വാദം കേള്‍ക്കുന്നതിനായി 12ലേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: