ന്യൂദല്‍ഹി: ദേശീയ ജലജീവന്‍ ദൗത്യത്തിന് കീഴില്‍ 3.04 കോടി പുതിയ കണക്ഷനുകള്‍ ലഭ്യമാക്കിയതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സഹമന്ത്രി രത്തന്‍ലാല്‍ കട്ടാരിയാ കേന്ദ്ര സര്‍ക്കാരിന്റെ പ്രമുഖ പദ്ധതിയായ ജലജീവന്‍ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തി.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ 2019 ആഗസ്റ്റ് വരെ 18.93 കോടി ഗ്രാമീണ ഭവനങ്ങളില്‍ 3.23 കോടി ഗ്രാമീണ ഭവനങ്ങളില്‍ മാത്രമാണ് പൈപ്പ് കണക്ഷന് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തന്നെ 3.04 കോടി പുതിയ കണക്ഷനുകളാണ് ഗ്രാമീണ ഭവനങ്ങളില്‍ നല്‍കിയത്. എല്ലാം വീടുകളിലും പൈപ്പ് കണക്ഷന് വഴി ശുദ്ധജലം ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി ഗോവ മാറിയിരുന്നു. ഇതുവരെ 27 ജില്ലകള്‍, 458 ബ്ലോക്കുകള്‍, 33,516 ഗ്രാമപഞ്ചായത്തുകള്‍, 66,210 ഗ്രാമങ്ങള്‍ എന്നിവയിലെ എല്ലാ കുടുംബങ്ങളിലും ശുദ്ധജലം എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: