സിഡ്നി: സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയ പിടിമുറുക്കി. ഒന്നാം ഇന്നിങ്സില്‍ 94 റണ്‍സ് ലീഡ് നേടിയ ഓസ്ട്രേലിയ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എടുത്തു. ഇതോടെ ലീഡ് 197 റണ്‍സായി. ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി കുറിച്ച സ്റ്റീവ് സ്മിത്തും (29) മാര്‍നസ് ലാബുഷെയ്നും (47) പുറത്താകാതെ നില്‍ക്കുകയാണ്. രണ്ടിന് 96 റണ്‍സെന്ന സ്കോറിന് ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യ 244 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 338 റണ്‍സാണ് നേടിയത്.
മിന്നുന്ന ബൗളിങും ഫീല്‍ഡിങും കാഴ്ചവച്ച ഓസീസിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് അനായാസം കീഴടങ്ങുകയായിരുന്നു. മൂന്ന് ബാറ്റ്സ്മാന്മാര് റണ്‍ ഔട്ടായി. ഹനുമ വിഹാരി (4), അശ്വിന് (10), ജസ്പ്രീത് ബുംറ (0) എന്നിവരാണ് റണ്‍ഔട്ടായത്. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര ഏറെ സമയം ക്രീസില്‍ നിന്നു. 176 പന്ത് നേരിട്ട പൂജാരയ്്ക്ക് പക്ഷെ 50 റണ്‍സേ സ്വന്തം പേരില്‍ കുറിക്കാനായുള്ളൂ. അഞ്ചു ബൗണ്ടി ഉള്‍പ്പെട്ട ഇന്നിങ്സ്.
ക്യാപ്റ്റന്‍ രഹാനെയാണ് ഇന്നലെ ആദ്യം പുറത്തായത്. 22 റണ്‍സാണ് സമ്പാദ്യം. കമ്മിന്‍സിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. പിന്നാലെ വിക്കറ്റുകള്‍ ഓരോന്നായി നിലംപൊത്തി. ഋഷഭ് പന്ത് 67 പന്തില്‍ നാലു ബൗണ്ടറി സഹിതം 36 റണ്‍സ് എടുത്തു. തുടക്കത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഋഷഭ് പന്തിന് പാറ്റ് കമ്മിന്‍സിന്റെ പന്ത് കൈയിലിടിച്ച് പരിക്കേറ്റു. പിന്നാലെ പന്തും കളിക്കളം വിട്ടു.
രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് കൊണ്ടാണ് പരിക്കേറ്റത്. പരിക്ക് വകവയ്ക്കാതെ ബാറ്റ് ചെയ്ത ജഡേജ 28 റണ്‍സുമായി അജയ്യനായി നിന്നു.
ഓസ്ട്രേലിയക്കായി പേസര്‍ പാറ്റ് കമ്മിന്‍സ് 21.4 ഓവറില്‍ ഇരുപത്തിയൊമ്പ് റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി. ഹെയ്സല്‍വുഡ് രണ്ട് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും നേടി.
രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയയുടെ തുടക്കം മോശമായി. ഓപ്പണര്‍മാരായ പുല്കോവ്സ്കി പത്ത് റണ്‍സിനും ഡേവിഡ് വാര്‍ണര്‍ പതിമൂന്ന് റണ്‍സിനും പുറത്തായി. രണ്ട് വിക്കറ്റ് വീഴുമ്പോള്‍ ഓസ്ട്രേലിയന്‍ സ്കോര്‍ബോര്‍ഡില്‍ 35 റണ്‍സ് മാത്രം. പക്ഷെ ലാബുഷെയ്നും സ്്മിത്തും പിടിച്ചുനിന്നതോടെ സ്കോര്‍ ഉയര്‍ന്നു. വേര്‍പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇവര്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 338, ഇന്ത്യ ഒന്നാം ഇന്നിങ്സ്: രോഹിത് ശര്‍മ സി ആന്‍ഡ് ബി ഹെയ്സല്‍വുഡ് 26, ഗുഭ്മാന്‍ ഗില്‍ സി ഗ്രീന്‍ ബി കമ്മിന്‍സ് 50, ചേതേശ്വര്‍ പൂജാര സി പെയ്ന് ബി കമ്മിന്‍സ് 50, അജിങ്ക്യ രഹാനെ ബി കമ്മിന്‍സ് 22, ഹനുമ വിഹാരി റണ്‍ഔട്ട്് 4, ഋഷഭ് പന്ത് സി വാര്‍ണര്‍ ബി ഹെയ്സല്‍വുഡ് 36, രവീന്ദ്ര ജഡേജ നോട്ടൗട്ട് 28, രവിചന്ദ്രന്‍ അശ്വിന് റണ്‍ ഔട്ട്് 10, നവ്ദീപ് സെയ്നി സി വേഡ് ബി സ്റ്റാര്‍ക്ക്് 3, ജസ്പ്രീത് ബുംറ റണ്‍ ഔട്ട് 0, മുഹമ്മദ് സിറാജ് സി പെയ്ന് ബി കമ്മിന്‍സ് 6, എക്സ്ട്രാസ് 9, ആകെ 244.
വിക്കറ്റ് വീഴ്ച: 1-70,2- 85, 3-117, 4-142, 5-195, 6-195, 7-206, 8-210, 9-216.
ബൗളിങ്: മിച്ചല്‍ സ്റ്റാര്‍ക്ക്് 19-7-61-1, ജോഷ് ഹെയ്സല്‍വുഡ് 21-10-43-2, പാറ്റ് കമ്മിന്‍സ് 21.4 -10-29-4, നഥാന്‍ ലിയോണ്‍ 31-8-87-0, മാര്‍നസ് ലാബുഷെയ്ന് 3-0-11-0, കാമറൂണ്‍ ഗ്രീന്‍ 5-2-11-0.
ഓസ്ട്രേലിയ: രണ്ടാം ഇന്നിങ്സ് : ഡേവിഡ് വാര്‍ണര്‍ എല്‍ബിഡബ്ല്യു ബി അശ്വിന് 13, വില്‍ പുകോവ്സ്കി സി സാഹ ബി മുഹമ്മദ് സിറാജ് 10, മാര്‍നസ് ലാബുഷെയ്ന് നോട്ടൗട്ട്് 47, സ്റ്റീവ് സ്മിത്ത് നോട്ടൗട്ട് 29, എക്സ്ട്രാസ് 4 ആകെ രണ്ട് വിക്കറ്റിന് 103.
വിക്കറ്റ് വീഴ്ച: 1-16,2-35.
ബൗളിങ്: ജസ്പ്രീത് ബുംറ 8-1-6-0, മുഹമ്മദ് സിറാജ് 8-2-20-1, നവ്ദീപ് സെയ്നി 7-1-28-0, രവിചന്ദ്രന്‍ അശ്വിന് 6-0-28-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: