നിരവധി ഗായകരെ മലയാളത്തിന് സമ്മാനിച്ച മ്യൂസിക്കല്‍ റിയാലിറ്റി ഷോ സ്റ്റാര്‍ സിംഗറിന്റെ എട്ടാമത് സീസണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ചു. വിവിധ ഓഡിഷനുകളില്‍ നിന്നും തെരഞ്ഞെടുത്ത നാല്പതുമത്സരാര്ഥികളാണ് ഈ സീസണില്‍ അരങ്ങ് കൈയടക്കാന്‍ എത്തുന്നത്.
ഗായകരായ കെ.എസ് ചിത്ര, ജി. വേണുഗോപാല്‍, മഞ്ജരി, സംഗീതസംവിധായകരായ ശരത്, സ്റ്റീഫന്‍ ദേവസ്സി തുടങ്ങിയവരാണ് വിധികര്‍ത്താക്കള്‍. ഇവര്‍ക്ക് പുറമെ നിരവധി പ്രമുഖരും മത്സരാത്ഥികളെ പ്രോത്സാഹിപ്പിക്കുവാന്‍ വിവിധ എപ്പിസോഡുകളില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: