കോട്ടയം:ക്രൈസ്തവ സഭകളുടെ അരമനകളില്‍ കയറിയിറങ്ങുന്ന കുഞ്ഞാലികുട്ടിയെ വിമര്‍ശിച്ച് ബിജെപി ജില്ലാ പ്രസിഡന്റ്. അരമനകളില്‍ അഭിവന്ദ്യ പിതാക്കന്മാരെ കാണാന്‍ കാത്തു കെട്ടി നില്ക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ചിത്രവും വാര്‍ത്തയും കോഴിക്കൂടിനു വലം വെക്കുന്ന കുറുക്കന്റെ കഥയുമായി ഏറെ സാമ്യം പകരുന്നതായി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ നോബിള്‍ മാത്യു ഫേസ് ബുക്കില്‍ കുറിച്ചു.
ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരകളായി ലോകമെങ്ങും മാറിയ ക്രിസ്ത്യാനികളെ പാട്ടിലാക്കുക എന്ന ദുഷ്ടലാക്കോടെയാണ്കുഞ്ഞാലിക്കുട്ടിയുടെ വരവ്. തിരിച്ചറിയാനുള്ള ബുദ്ധി കേരളത്തിലെ ക്രൈസ്തവ വിശ്വാസി സമൂഹത്തിനുണ്ട്. നോബിള്‍ മാത്യു എഴുതി
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ആളും ആരവവുമായി ഡല്‍ഹിക്ക് പോയ പികെ കുഞ്ഞാലിക്കുട്ടി അവിടുത്തെ യുദ്ധം മതിയാക്കി തിരിച്ചു വന്നിരിക്കുകയാണ്.
ആരോ ചന്തക്കു പോയതുപോലെ എന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കുന്നുണ്ട് കുഞ്ഞാലിക്കുട്ടിയുടെ ദല്‍ഹി യാത്ര .
കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം ക്രൈസ്തവ സഭകളുടെ അരമനയുടെ തിണ്ണ നിരങ്ങുന്ന അസുലഭ കാഴ്ചക്കാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് .
അരമനകളില്‍ അഭിവന്ദ്യ പിതാക്കന്മാരെ കാണാന്‍ കാത്തു കെട്ടി നില്ക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ചിത്രവും വാര്‍ത്തയും കോഴിക്കൂടിനു വലം വെക്കുന്ന കുറുക്കന്റെ കഥയുമായി ഏറെ സാമ്യം പകരുന്നുണ്ട് .
ഇസ്ലാമിക തീവ്ര വാദത്തിന്റെ ഇരകളായിലോകമെങ്ങും മാറിയ ക്രിസ്ത്യാനികളെ പാട്ടിലാക്കുക എന്ന ദുഷ്ടലാക്കോടെയാണ്കുഞ്ഞാലിക്കുട്ടിയുടെ വരവ് .
നിരവധി അക്രമങ്ങളെ അതിജീവിച്ച നീറുന്ന മനസ്സുമായി നിലകൊള്ളുന്നവരാണ് കേരളത്തിലെ ക്രൈസ്തവ വിശ്വാസി സമൂഹം .അന്നൊന്നും ഈ കുഞ്ഞാലിക്കുട്ടിയെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ വകയായി ഒരാശ്വാസ വാക്കും കേട്ടിട്ടുമില്ല .
ഹഗ്ഗിയ സൊഫീയ പള്ളിയെ തുര്‍ക്കിയിലെ ഇസ്ലാമിക തീവ്രവാദി സര്‍ക്കാര്‍ പിടിച്ചെടുത്ത് മസ്ജിദാക്കി മാറ്റിയപ്പോള്‍ അതിനെ ന്യായീകരിച്ചു ലേഖനമെഴുതിയത് കുഞ്ഞാലിക്കുട്ടിക്ക് നിയന്ത്രണമുള്ള ചന്ദ്രിക പത്രമാണ്. കുഞ്ഞാലിക്കുട്ടിയുടെ മുണ്ടിന്റെ കോന്തലയില്‍ കിടന്നു കറങ്ങുന്ന പാണക്കാട്ടെ ഒരു തങ്ങള്‍ ആണ് ആ ലേഖന കാരന് .അന്ന് അതിനെ വിമര്‍ശിക്കണ്ട…പകരം അരുത് എന്നൊരു വാക്ക് പോലും കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടില്ല.
മുസ്ലിം തീവ്രവാദികള്‍ തൊടുപുഴ ന്യുമാന് കോളേജിലെ അധ്യാപകന്റെ കൈ വെട്ടിയപ്പോള്‍ , ആ പ്രതികള്‍ക്ക് വേണ്ടി പണം പിരിച്ചു കേസ് നടത്തിയപ്പോള്‍, അവര്‍ വെളുക്കെ ചിരിച്ചു കൊണ്ട് പുറത്തു വന്നപ്പോള്‍ വെന്തു നീറിയ ക്രൈസ്തവരെ നേരിയ ഒരു കരുണാ കടാക്ഷം കൊണ്ടെങ്കിലും കുഞ്ഞാലിക്കുട്ടി പരിഗണിച്ചതായി കേട്ടിട്ടില്ല.
അങ്ങിനെയുള്ള പികെ കുഞ്ഞാലിക്കുട്ടിയുടെ ഇപ്പോഴത്തെ വേഷം ക്രിസ്ത്യാനികളെ പറ്റിക്കുക എന്ന ഏക ലക്ഷ്യം വെച്ചാണ് എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകും..ആ പരിപ്പ് ഇവിടെ വേവില്ല…
കുഞ്ഞാലിക്കുട്ടി ആദ്യം പോയി വാരിയന്‍ കുന്നന് കുഞ്ഞഹമ്മദിനെ തള്ളി പറയൂ..
മുസ്ലിം തീവ്രവാദികളോട് ലവ് ജിഹാദ് നിര്‍ത്താന്‍ പറയൂ..
ഹഗ്ഗിയ സോഫിയ പിടിച്ചെടുത്ത തുര്‍ക്കിയിലെ മുസ്ലിം നിലപാട് തെറ്റാണ് എന്ന് സമ്മതിക്കൂ..
അതിനു ശേഷം .അതിനു ശേഷം മാത്രം അരമനകളിലേക്കു വരൂ …
അല്ലാതെയുള്ള എന്ത് നീക്കവും തിരിച്ചറിയാനുള്ള ബുദ്ധി കേരളത്തിലെ ക്രൈസ്തവ വിശ്വാസി സമൂഹത്തിനുണ്ട്.
അഡ്വ നോബിള്‍ മാത്യു
പ്രതികരിക്കാൻ ഇവിടെ എഴുതുക: