കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പത്രപ്രവര്‍ത്തക യൂണിയനെ സിപിഎം തൊഴുത്തില്‍ കെട്ടി. പത്രപ്രവര്‍ത്തകരുടെ ഏക സംഘടനയായ കേരള പത്രപ്രവര്‍ത്തകയൂണിയനെ പാര്‍ട്ടിയുടെ പൂര്ണപിടിയിലാക്കുന്നതിനായി ഏറെ നാളായി ശ്രമിച്ചു വരികയായിരുന്നു. തൃശൂരില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സംഘടന പൂര്‍ണമായും പാര്‍ട്ടിയുടെ പിടിയിലാക്കിയത്.
സംസ്ഥാന സമിതിയിലെ സഹഭാരവാഹി തെരഞ്ഞെടുപ്പിനും ഇതിലേക്കുളള നോമിനേഷനുമായാണ് തൃശൂരില്‍ യോഗം ചേര്‍ന്നത്. ഇടതു പക്ഷത്തോട് ഒട്ടി നില്‍ക്കുന്നവര്‍ക്കുമാത്രമാണ് ഭാരവാഹിതവം നല്‍കിയത്. ജന്മഭൂമി, ദീപിക, കേരള കൗമുദി, ഉള്‍പ്പടെയുളള പത്രങ്ങളില്‍ നിന്ന് ഒരു പ്രതിനിധിയെപോലും നോമിനേറ്റു ചെയ്തില്ല.
ഇത്തരം നിലപാടുകളെ എന്നും ചോദ്യം ചെയ്തിട്ടുളള വനിത സെക്രട്ടറിയ്ക്കെതിരെ അച്ചടക്ക നടപടിക്കും യോഗം തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടറി ശ്രീല പിള്ളക്കെതിരെയാണ് നടപടി. ഭരണ ഘടനാപരമായി നിലനില്‍ക്കാത്ത സാങ്കേതിക കാരണം പറഞ്ഞാണ് ശ്രീല പിള്ളയെ ഭാരവാഹിത്വത്തില്‍ മാറ്റിയത്. ശ്രീല മത്സരിക്കുന്ന സമയത്ത് നല്‍കിയിരുന്ന സ്ഥാപനത്തിന്റെ പേരല്ല യൂണിയന്റെ അംഗത്വ പട്ടികയില്‍ എന്നതാണ് കാരണം പറഞ്ഞത്. യൂണിയനില്‍ അംഗത്വം കിട്ടിയാല്‍ സ്ഥാപനം ഏത് എന്നത് പ്രശ്നമല്ല. വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടെങ്കില്‍ മത്സരിക്കുകയോ ഭാരവാഹിയാകുകയോ ചെയ്യാം.
എബിവിപി പ്രവര്‍ത്തകയായിരുന്ന ശ്രീല പിള്ള കമ്മറ്റികളില്‍ വ്യക്തമായി അഭിപ്രായങ്ങള്‍ പറയുമായിരുന്നു. അതിലുള്ള അസ്വസ്ഥതയാണ് പുറത്താക്കലിനു പിന്നില്‍. വിശദികരണം പോലും ചോദിക്കാതെയായിരുന്നു നടപടി. ഒരു മാസത്തേക്ക് മാറ്റി നിര്‍ത്തിയതായിട്ടാണ് ശ്രീലയെ അറിയിച്ചിരിക്കുന്നത്.
ന്യൂസ് 18 ചാനലില്‍ ദളിത് വനിതാ മാധ്യമ പ്രവര്‍ത്തക പീഡിപ്പിക്കപ്പെട്ട കേസില്‍ അന്നവിടെ ജോലി ചെയ്തിരുന്ന ശ്രീല സജീവമായി ഇടപെട്ടിരുന്നു. പെണ്‍കുട്ടിക്കുവേണ്ടി വാദിച്ചതിന് എതിര്‍പ്പും നേരിടേണ്ടു വന്നു. ദല്‍ഹി പ്രസ് ക്ളബ്ബ് അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടില്‍ നില്ക്കുന്ന യൂണിയന് നേതാവ് ശ്രീലയ്ക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. പുറത്താക്കലിനു പിന്നിലും ഇദ്ദേഹമാണ്.
സിദ്ദിഖ് കാപ്പനെ അറസ്സ് ചെയത്തിനെതിരെ യൂണിയന് നടത്തിയ സമരത്തില്‍ ഭാരവാഹിയായിരുന്നിട്ടും പങ്കെടുത്തില്ല, സിഐഎ നിയമത്തിനെതിരെ യൂണിയന് സമരം ചെയ്തപ്പോള്‍ അനുകൂലിച്ചുള്ള സമരത്തില്‍ പങ്കെടുത്തു, പ്രസ് കഌ്് സെക്രട്ടറിയായിരുന്ന രാധാകൃഷ്ണനെ യൂണിയനില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളും ശ്രീലയെക്കതിരെ ഉയര്‍ത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: