ജക്കാര്ത്തത: ഇന്തൊനേഷ്യയില്‍ നിന്നുള്ള 50 യാത്രക്കാരെ വഹിച്ച വിമാനം പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനകം അപ്രത്യക്ഷമായി. ശ്രീവിജയ എയറിന്റെ ബോയിങ് വിമാനമാണ് കാണാതായത്.
ടേക് ഓഫ് കഴിഞ്ഞ അഞ്ച് മിനിറ്റിനകം തന്നെ വിമാനവും എയര്‍ ട്രാഫിക് കണ്ട്രോളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.സാങ്കേതികത്തകരാര്‍ മൂലം ബോയിങ് വിമാനങ്ങള്‍ തുടര്‍ച്ചയായി ദുരന്തങ്ങള്‍ വരുത്തിവെക്കുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിതെന്ന് സംശയിക്കുന്നു.
വിമാനം ഉടനെ തലകുത്തനെ വീണിരിക്കാമെന്നാണ് അഭ്യൂഹം. വിമാനത്തിന്റേതെന്ന് സംശയിക്കുന്ന ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു. പടിഞ്ഞാറന്‍ കലിമന്റാന് പ്രവിശ്യയിലേക്ക് പോകുകയായിരുന്നു വിമാനമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു.
ഏകദേശം 11000 അടി ഉയരത്തില്‍ വെച്ചാണ് ഈ 737-500 വിഭാഗത്തില്‍പ്പെട്ട ബോയിങ് വിമാനം കാണാതായതെന്ന് റഡാല്‍ നല്കുന്ന സൂചനകള്‍ പറയുന്നു. 11,000 അടി പറന്നുപൊങ്ങിയ ശേഷം വിമാനം 250 അടി താഴേക്ക് തലകുത്തനെ പതിക്കുകയായിരുന്നുവെന്ന് പറയുന്നു. 27 വര്‍ഷം പഴക്കമുള്ള വിമാനമാണിതെന്ന് ശ്രീവിജയ എയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: