ന്യൂദല്‍ഹി: ബോളിവുഡ് താരം കങ്കണ റാവത്ത് വീണ്ടും വിവാദത്തില്‍. ഇത്തവണയും ട്വീറ്റ് തന്നെയാണ് വില്ലന്‍. ദല്‍ഹിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത മുത്തശിയെ വിവാദമായ ഷഹീന്‍ബാഗിലെ സമരത്തിലെ മുത്തശിയാക്കി കങ്കണ ട്വീറ്റ് ചെയ്തതാണ് പ്രശ്നമായത്. തന്നെ ‘ഷഹീന് ബാഗ് ദാദി’ എന്ന് തെറ്റിദ്ധരിപ്പിച്ച് ട്വീറ്റ് ചെയ്തതിനെതിരേ കങ്കണയ്ക്കെതിരേ 73 കാരി ബതിന്ദയിലെ ജില്ലാ കോടതിയില്‍ രേഖാമൂലം പരാതി നല്കി.
പഞ്ചാബിലെ ബഹാദുര്‍ഗ ഗ്രാമത്തില്‍ താമസിക്കുന്ന മൊഹീന്ദര്‍ കൗര്‍ ആണ് കങ്കണയ്ക്കെതിരേ കേസ് ഫയല്‍ ചെയ്തത്. താനും കുടുംബവും മുഴുവന്‍ കര്‍ഷകരാണെന്ന് മുത്തശി അവകാശപ്പെട്ടു. അതുകൊണ്ടാണ് സമരത്തില്‍ പങ്കെടുത്തത്. അല്ലാതെ താന്‍ ഷഹീന് ബാഗ് സമരത്തിലെ ബില്‍കിസ് ബാനോ അല്ലെന്നും മുത്തശി പറഞ്ഞു.
കര്‍ഷകപ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീ ബില്‍കിസ് ബാനോയാണെന്ന് അവകാശപ്പെടുന്ന ട്വിറ്റീല്‍ ഏതു പ്രതിഷേധത്തിലും പങ്കെടുക്കാന്‍ ഷബീന്‍ ബാഗ് ദിദീ തയാറാണെന്ന് കങ്കണ പറഞ്ഞിരുന്നു. ഈ ട്വീറ്റ് പിന്നീട് പിന്‍വലിച്ചിരുന്നു. ഈ ട്വീറ്റിനെതിരേയാണ് ഇപ്പോള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: