ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ട്വീറ്റ് ചെയ്ത സീനിയര്‍ പൈലറ്റിനെ ഗോ എയര്‍ ജോലിയില്‍ നിന്നും പുറത്താക്കി. ജീവനക്കാര്‍ കമ്പനിയുടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണെന്നും ഗോ എയര്‍ ഇതിന് മറുപടിയായി അറിയിച്ചു.
ജീവനക്കാര്‍ കമ്പനിയുടെ നിയമങ്ങള്‍ പാലിക്കണം. എന്നാല്‍ അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളില്‍ കമ്പനിക്ക് യാതൊരുവിധ ബന്ധവും ഇല്ലെന്നും ഗോ എയര്‍ അറിയിച്ചു. അതേസമയം, പ്രധാനമന്ത്രിക്ക് എതിരായ ട്വീറ്റില്‍ ക്ഷമ ചോദിച്ച് പിരിച്ചുവിട്ട പൈലറ്റ് രംഗത്തെത്തി. തന്റെ ട്വീറ്റുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ മാപ്പ് ചോദിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ട്വീറ്റുകളില്‍ ഗോ എയറിന് നേരിട്ടോ അല്ലാതെയോ പങ്കില്ല. തന്നില്‍ നിന്ന് സംഭവിച്ച തെറ്റുകളുടെ പൂര്‍ണ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നു. അതിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കാന്‍ തയ്യാറുമാണെന്നും പൈലറ്റ് പ്രതികരിച്ചു. ജനുവരി ഏഴിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരേ ഗോ എയര്‍ പൈലറ്റ് ട്വീറ്റ് ചെയ്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഗോ എയര്‍ ജീവനക്കാരനെ പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: