ന്യൂദല്‍ഹി: തദ്ദേശീയമായി നിര്‍മിച്ച കൊറോണ വൈറസ് വാക്സിനുകളുടെ ഫലപ്രാപ്തിയ സംബന്ധിച്ച തെറ്റിദ്ധാരണകളും ആശങ്കകളും അകറ്റാനുള്ള ബോധവത്കരണം സൃഷ്ടിക്കാന്‍ ബിജെപി രാജ്യത്തുടനീളം പ്രചാരണം നടത്തും. ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വാക്സിന് നടപടികളില്‍ സന്നദ്ധ പ്രവര്ത്തകരാകണോ എന്ന കാര്യത്തിലും തീരുമാനം എടുക്കും.
ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ ഒരുക്കമാണെന്ന് ചിലര്‍ അറിയിച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ബിജെപി നേതാവ് അറിയിച്ചതായി ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോവാക്സിന്, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിക്കുന്ന കോവിഷീല്‍ഡ് എന്നീ വാക്സിനുകള്‍ക്കാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും സാമൂഹിക ക്ഷേമ പദ്ധതികളും സംബന്ധിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതുപോലെ വാക്സിനുകളുടെ കാര്യത്തിലും ചെയ്യുമെന്ന് പാര്‍ട്ടി നേതൃത്വത്തിലെ രണ്ടാംനിരക്കാരിലൊരാള് പറഞ്ഞു. വാക്സിന്റെ വിപരീതഫലത്തെക്കുറിച്ചു ഭയം ദൂരീകരിക്കാന്‍ രാജ്യത്തുടനീളമുള്ള ആളുകളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബന്ധപ്പെടും.
പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയത്തെ ഇതിനോടകം രാഷ്ട്രീയവത്കരിക്കകയും ചില വാക്സിനുകളെപ്പറ്റി(ഭാരത് ബയോടെകിന്റെ കോവാക്സിന്) സംശയം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംശയങ്ങള്‍ ഇല്ലാതാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതാക്കളുടെ സമയക്രമം ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടിയുടെ വിശദാംശങ്ങള്‍ ഉടന്‍ തയ്യാറാക്കും. ചില പ്രതിപക്ഷ നേതാക്കള്‍ കോവിഡ് വാക്സിനുകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്ത് എത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കണമെന്ന് ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുന്ത്രിയുമായ തേജ് പ്രതാപ് യാദവ് ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ വാക്സിന് സ്വീകരിക്കില്ലെന്നുള്ള യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രതികരണം വലിയ വിവാദത്തിനിടയാക്കി. ഭാരത് ബയോടെകിന്റെ വാക്സിന് അനുമതി നല്കിയ നപടിക്രമങ്ങളെ കോണ്‍ഗ്രസ് നേതാക്കളും ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: