തിരുനെല്ലി: തിരുനെല്ലി ഭാര്‍ഗിരി എസ്റ്റേറ്റില്‍ മിച്ചഭൂമിയിലടക്കം വ്യാപകമായി മരം മുറിക്കുന്നതായി നാട്ടുകാര്‍. അനധികൃതമായി കൈവശം വെച്ച മിച്ചഭൂമിയില്‍ നിന്നാണ് മരം മുറിക്കുന്നത്. ഭൂമി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട മിച്ചഭൂമിയിലടക്കമുള്ള തോട്ടത്തിലാണ് റവന്യു ഫോറസ്റ്റ് എന്നിവരുടെ ഒത്താശയില്‍ മരംമുറിച്ചു കടത്തുന്നതെന്നാണ് ആരോപണം.
കഴിഞ്ഞ ഒരു വര്‍ഷമായി വന്‍തോതില്‍ ഈട്ടിമരങ്ങള്‍ ഉള്പെടെയാണ് കടത്തികൊണ്ടു പോകുന്നത.് എസ്റ്റേറ്റിനകത്ത് അറുപത് ഏക്കര്‍ മുകളില്‍ മിച്ചഭൂമി ഉണ്ടെന്നാണ് വിവരം. ഇത് കണ്ടെത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ലന്നും ആക്ഷേപമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: