പൂവാര്‍: മഴതുടങ്ങിയതോടെ തീരദേശത്തെ റോഡുകള്‍ വെള്ളക്കെട്ടായി. തീരപ്രദേശത്തെ പ്രധാനറോഡായ ഗോതമ്പുറോഡും മറ്റ് ഇടറോഡുകളിലെ കുഴികളിലും മഴവെള്ളം നിറഞ്ഞതോടെ പ്രദേശമാകെ അപകടകെണിയായി മാറി.
പല സ്ഥലങ്ങളിലും ഓടകള്നിറഞ്ഞ് മലിനജലം വീടുകള്‍ക്ക് സമീപം കെട്ടികിടക്കുന്നു. കോട്ടുകാല്‍ പഞ്ചായത്തിലെ അമ്പലത്തുമൂല വാര്‍ഡില്‍ എകെജി ജംഗ്ഷനില്‍ നിന്ന് ബീച്ചിലേക്കുള്ള റോഡില്‍ അശാസ്ത്രീയമായി നിര്‍മിച്ച ഓടയിലെ മലിനജലത്തോടെപ്പമാണ് മഴവെള്ളം കെട്ടിനില്‍ക്കുന്നത്. ദുര്‍ഗന്ധം കാരണം ഇതുവഴിയാത്രാര്ക്ക് മൂക്കുപൊത്താതെ നടക്കാനാകില്ല.
പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അശാസ്ത്രീയമായി നിര്‍മിച്ച ഓടയാണ് ഈ ദുരവസ്ഥയ്ക്കുകാരണം. ഗ്രാമസഭയിലോ പരിസരവാസികളോടോ ആലോചിക്കാതെ നിര്‍മിച്ച ഓടയാണിത്. ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനുള്ള ഉപകരണങ്ങളുമായി ബീച്ചിലേക്ക് പോകുന്ന പ്രധാന റോഡിലാണ് മലിനജലം കെട്ടിക്കിടക്കുന്നത്. കോട്ടുകാല്‍ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്നാണ് പരിസരവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: