പത്തനാപുരം: കേസുകള്‍ തീര്‍പ്പു കല്പ്പിക്കാന് നിലവിലുളള ഭരണ സംവിധാനങ്ങള്‍ അപര്യാപ്തമാണന്ന് ഹൈക്കോടതി ജസ്റ്റിസ് എ. ഹരിപ്രസാദ് പറഞ്ഞു. പത്തനാപുരത്തിന് പുതിയതായി അനുവദിച്ച ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാഹ്യപ്രേരണകള്‍ക്ക് വശംവദരാകാതെ നല്ലത് തിരിച്ചറിയാനുളള വകതിരിവാണ് ന്യായാധിപന്ന്മാര്ക്ക് ഉണ്ടാകേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
മാധ്യമവിചാരണകള്‍ ജഡ്ജിമാരെ വരെ സ്വാധീനിക്കുന്നുവെന്നും കേസുകളില്‍ മാധ്യമങ്ങള്‍ വിധിപറയുന്ന പ്രവണത സമീപകാലത്ത് വര്‍ധിച്ചെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പത്തനാപുരം പള്ളിമുക്കിലെ മിനി സിവില്‍ സ്റ്റേഷന് സമീപത്തായാണ് കോടതി പ്രവര്‍ത്തനം ആരംഭിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി.
കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക് ആന്റ് സെക്ഷന്‍ ജഡ്ജ് പി.കൃഷ്ണകുമാര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉഷാ നായര്‍, ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. പ്രദീപ് ചന്ദ്രന്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി, പത്തനാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എസ് സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: